city-gold-ad-for-blogger

അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു; ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു

a train accident, representing the news story.
Representational Image Generated by Gemini

● ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കടന്നുപോകുമ്പോഴാണ് മൃതദേഹം കണ്ടത്.
● മാവേലി, ഓഖ, പാസഞ്ചർ ട്രെയിനുകൾ വൈകി.
● രണ്ട് മണിക്കൂറോളം ട്രെയിനുകൾ വൈകിയോടി.
● പോലീസ് നടപടികൾക്ക് ശേഷം ഗതാഗതം പുനരാരംഭിച്ചു.

കാസർകോട്: (KasargodVartha) ഉള്ളാൾ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെ ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കടന്നുപോകുന്നതിനിടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് മംഗളൂരു ഭാഗത്തുനിന്നുള്ള പാസഞ്ചർ ട്രെയിൻ വൈകി. മാവേലി, ഓഖ ട്രെയിനുകളും വൈകിയാണ് ഓടിയത്. രണ്ട് ട്രെയിനുകളും കടത്തിവിട്ട ശേഷമാണ് പാസഞ്ചർ കടന്നുപോയത്. രണ്ട് മണിക്കൂറോളം പാസഞ്ചർ വൈകി. പിന്നാലെ മലബാർ എക്സ്പ്രസും എത്തി. 

സർക്കാർ ഓഫീസുകളിലും കോളേജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി കഴിഞ്ഞ് കണ്ണൂർ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. മംഗളൂരിലെ ആശുപത്രിയിൽ പോയി മടങ്ങിയവരും യാത്രാദുരിതത്തിലായി.

പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മാറ്റിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. മാവേലി എക്സ്പ്രസ് ഏകദേശം ഒരു മണിക്കൂറോളം വൈകി. ലോക്കൽ ട്രെയിൻ രണ്ട് മണിക്കൂറോളം വൈകിയാണ് ഓടിയത്. മലബാർ എക്സ്പ്രസും വൈകിയാണ് സർവീസ് നടത്തിയത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.


Article Summary: An unknown man was killed by a train near Ullal, causing hours of service disruption.

#KeralaNews #TrainAccident #Kasargod #IndianRailways #TrainDelay #Ullal

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia