Seized | ബസിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 10 ലക്ഷം രൂപ പിടികൂടി
* പിടിയിലായത് വാഹന പരിശോധനയ്ക്കിടെ
ബദിയഡുക്ക: (KasaragodVartha) രേഖകളില്ലാതെ കടത്തുകയായിരുന്ന 10 ലക്ഷം രൂപ പിടികൂടി. ബെംഗ്ളൂറില്‍ നിന്നും കാസര്‍കോട് ഭാഗത്ത് പോകുകയായിരുന്ന ബസില്‍ നിന്നാണ് ആദൂരിലെയും ബദിയഡുക്കയിലെയും എക്‌സൈസ് അധികൃതര്‍ സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ പണം കണ്ടെത്തിയത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ അബ്ദുൽ സമദിനെ (35) കസ്റ്റഡിയിലെടുത്തു.
തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു. ബദിയഡുക്ക എക്‌സൈസ് റേൻജ് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനാ സംഘത്തില്‍ ആദൂര്‍ ചെക് പോസ്റ്റിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍, വിനോദ്, സദാനന്ദന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവരും ഉണ്ടായിരുന്നു.