Seizure | കാസർകോട്ട് രേഖകളില്ലാതെ കടത്തുന്ന പണം പിടികൂടുന്നത് തുടരുന്നു; 24.79 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ
● പിടികൂടിയത് കാറിൽ കടത്തുകയായിരുന്ന പണം
● പൊലീസ് പരിശോധന ശക്തമാക്കി
● പരിശോധന ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം
കാഞ്ഞങ്ങാട്: (KasargodVartha) ജില്ലയിൽ രേഖകളില്ലാതെ കടത്തുന്ന പണം പിടികൂടുന്നത് തുടരുന്നു. കാറിൽ കടത്തുകയായിരുന്ന പണവുമായി ഒരാൾ കൂടി പിടിയിലായി. കാറിൽ കടത്തികൊണ്ടു പോകുകയായിരുന്ന 24,79,300 ലക്ഷം രൂപയുമായി ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശംസു എന്ന സന ശംസു (62) വിനെയാണ് ഹൊസ്ദുർഗ് എസ്ഐ വി പി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാഞ്ഞങ്ങാട് മടിയനിൽ പിടികൂടിയത്.
പടന്നയിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ സ്‌കൂടറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 9.12 ലക്ഷം രൂപ പിടികൂടിയിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിൻ്റെ നിർദേശ പ്രകാരം പൊലീസ് നടത്തിയ റെയിഡിൽ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എം കെ ഹാശിമിനെ (56) യാണ് ചന്തേര എസ്ഐ കെപി സതീഷും സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന കർശനമാക്കിയിരിക്കുന്നത്. പിടികൂടിയപണം കോടതിയിൽ ഹാജരാക്കി.
#Kasaragod #Kerala #crime #seizure #moneylaundering #police #investigation #India