city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

1.28 കോടിയുടെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ കാസര്‍കോട്ടെ രണ്ട് യുവാക്കളടക്കം ഏഴു പേര്‍ അറസ്റ്റില്‍

ഉഡുപ്പി: (www.kasargodvartha.com 06/12/2017) വിവിധ ജ്വല്ലറികളിലേക്ക് വിതരണത്തിന് കൊണ്ടുപോവുകയായിരുന്ന 1.28 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ കാസര്‍കോട്ടെ രണ്ട് യുവാക്കളടക്കം ഏഴു പേര്‍ ഉഡുപ്പി പോലീസിന്റെ പിടിയിലായി. കാസര്‍കോട് ഉദുമ സ്വദേശി മുക്താര്‍ ഇബ്രാഹിം (24), ചെമ്മനാട്ടെ കെ റിയാസ് (30), തൃശൂര്‍ സ്വദേശി പി കെ മുരുകന്‍ (49), മഹാരാഷ്ട്ര സ്വദേശിയും മടിക്കേരിയില്‍ താമസക്കാരനുമായ രോഹിത് ഷെട്ടി (31), ബീഹാര്‍ സ്വദേശി അര്‍ജുന്‍ ചൗധരി (32), രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശികളായ യോഗീഷ് (24), പ്രഭുലാല്‍ ഗുജാര്‍ (30) എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസില്‍ 1,28,32,216 രൂപയുടെ സ്വര്‍ണവുമായി വരികയായിരുന്ന ജി എം ഗോള്‍ഡ് ജ്വല്ലറിയുടെ ഏജന്റായ രാജേന്ദ്ര സിംഗിനെയാണ് പ്രതികള്‍ ആയുധം കാട്ടി കൊള്ളയടിച്ചത്. കേരള, മഹാരാഷ്ട്ര, രാജസ്ഥാന്‍ പോലീസിന്റെ സഹായത്തോടെ വിവിധയിടങ്ങളില്‍ നിന്നായാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റു ചിലര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.

1.28 കോടിയുടെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ കാസര്‍കോട്ടെ രണ്ട് യുവാക്കളടക്കം ഏഴു പേര്‍ അറസ്റ്റില്‍

ജി എം ഗോള്‍ഡിലെ മുന്‍ ജീവനക്കാരനാണ് പിടിയിലായ പ്രഭുലാല്‍ ഗുജ്ജാര്‍. വഞ്ചന കാട്ടിയതിന് ഇയാളെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിരുന്നു. സ്ഥാപനത്തില്‍ നിന്നും ഇന്ത്യയിലെ പലയിടങ്ങളിലേക്ക് സ്വര്‍ണം കൊണ്ടുപോകുന്നതിനെ കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നു. തുടര്‍ന്ന് കൂട്ടാളികള്‍ക്കൊപ്പം കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊള്ളയടിക്കാനുള്ള ഇവരുടെ ആദ്യത്തെ ശ്രമം പരാജയപ്പെട്ടിരുന്നു. കൊള്ളയ്ക്ക് ശേഷം പ്രതികള്‍ സുള്ള്യയിലേക്കാണ് പോയത്. പ്രതികളായ റിയാസും, മുക്താറും തങ്ങളുടെ വിഹിതം വാങ്ങിയ ശേഷം കാസര്‍കോട്ടേക്ക് മുങ്ങിയിരുന്നു. മറ്റുള്ളവര്‍ മുംബൈയിലേക്കും പോയി. പ്രതികളില്‍ നിന്നും 31,80,000 രൂപയുടെ സ്വര്‍ണവും, തോക്കും തിരകളും മൊബൈല്‍ ഫോണുകളും മറ്റും പോലീസ് കണ്ടെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Crime, Police, News, gold, Robbery, Investigation, Mukthar, Udma, Udupi police crack train robbery case, arrest 7, seize gold, other items worth Rs 40.25 lac

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia