ലോറിയില്‍ നിന്നും ടയര്‍ മോഷണം; മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത് ഡിസ്‌ക്കുകള്‍ അടക്കം ഒരു ലക്ഷത്തിലധികം രൂപയുടെ ടയറുകള്‍, പ്രതികൾക്കായി വലവിരിച്ച് പോലീസ്
May 22, 2018, 08:55 IST
കാസര്‍കോട്: (www.kasargodvartha.com 22.05.2018) ലോറിയില്‍ നിന്നും ടയര്‍ മോഷണം പോയ സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഡിസ്‌ക്കുകള്‍ അടക്കം മോഷ്ടാക്കള്‍ ടയറുകള്‍ കടത്തിക്കൊണ്ടുപോയത്. മൊത്തം ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്.
കണ്ണൂര്‍ കേളകം സ്വദേശി റോഷിത് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 12 മണിക്കും ഞായറാഴ്ച രാവിലെ ആറു മണിക്കും ഇടയിലുള്ള സമയത്താണ് കാസര്‍കോട് കറന്തക്കാട് വെയിംഗ് ബ്രിഡ്ജിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും ടയറുകള്‍ മോഷണം പോയത്. പയ്യന്നൂരില്‍ നിന്നും മഞ്ചേശ്വരത്തേക്ക് ലോഡ് കയറ്റാന്‍ പോകുന്നതിനിടെ കറന്തക്കാട്ട് ലോറി നിര്‍ത്തി ഡ്രൈവറും ക്ലീനറും ഉറങ്ങാന്‍ പോയതായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് ടയറുകള്‍ മോഷണം പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Crime, Police, Investigation, Tyre robbed from Parked lorry; Police investigation started < !- START disable copy paste -->