Arrested | കാറില്‍ കടത്തുകയായിരുന്ന വന്‍ കഞ്ചാവ് ശേഖരവുമായി 2 യുവാക്കള്‍ അറസ്റ്റില്‍; 'പിടികൂടിയത് വാഹനം കുറുകെയിട്ട്'
Feb 12, 2023, 19:05 IST
കാസര്‍കോട്: (www.kasargodvartha.com) കാറില്‍ കടത്തുകയായിരുന്ന വന്‍ കഞ്ചാവ് ശേഖരവുമായി രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. ഇടുക്കി ജില്ലയിലെ ശ്രീജിത് (28), അന്‍സാര്‍ അസീസ് (29) എന്നിവരാണ് അറസ്റ്റിലായത്. 8.02 കിലോ ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെത്തി.
രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. കാസര്‍കോട് ഭാഗത്തേക്ക് കെഎല്‍ 68 എ 9960 സ്വിഫ്റ്റ് കാറില്‍ വരികയായിരുന്ന ഇരുവരെയും കറന്തക്കാട് വെച്ച് എക്‌സൈസ് സംഘം വാഹനം കുറുകെയിട്ടാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. കര്‍ണാടകയില്‍ നിന്ന് കഞ്ചാവ് വാങ്ങി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാസര്‍കോട് എക്‌സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ടോണി എസ് ഐസക്, പ്രിവന്റീവ് ഓഫീസര്‍ സികെ അശ്റഫ്, മഞ്ജുനാഥന്‍, സതീശന്‍, നസ്റുദ്ദീന്‍ എകെ, പ്രഭാകരന്‍, കൃഷ്ണപ്രിയ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Crime, Ganja Seized, Ganja, Drugs, Seized, Two youths arrested with cannabis.
< !- START disable copy paste -->