city-gold-ad-for-blogger

Violence | തൃശ്ശൂരില്‍ വീട് കയറി ആക്രമണം; 2 യുവാക്കള്‍ കുത്തേറ്റ് മരിച്ചു

Two Youth Stabbed to Death in Thrissur Home Invasion
Representational Image Generated by Meta AI

● നാല് കൊല്ലം മുന്‍പുള്ള പക.
● വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ആക്രമണം.
● കേസെടുത്ത് അന്വേഷണം നടക്കുന്നു.

തൃശ്ശൂര്‍: (KasargodVartha) കൊടകര വട്ടേക്കാട് വീട് കയറിയുള്ള ആക്രമണത്തില്‍ രണ്ടുയുവാക്കള്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: ഹരീഷ്, വിവേക്, അഭിഷേക് എന്നിവര്‍ ചേര്‍ന്നാണ് ക്രിസ്മസ് രാത്രിയിലെ ആഘോഷങ്ങള്‍ക്കിടെ സുജിത്തിന്റെ വീട്ടില്‍ ആക്രമിക്കാന്‍ കയറിയത്. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേല്‍ക്കുകയായിരുന്നു.

വിവേകിനെ നാല് കൊല്ലം മുമ്പുള്ള ഒരു ക്രിസ്മസ് രാത്രിയില്‍ സുജിത്ത് കുത്തിയിരുന്നു. ഇതിലുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ കയറിയത്. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

#thrissur #kerala #crime #murder #homeinvasion #violence

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia