Accident | അമിതവേഗത്തിൽ കാർ ഓടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികൾ മരിച്ചു
● അമിതവേഗത്തിൽ പോകുന്ന ബിഎംഡബ്ളിയു കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്.
● ഗണേശോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി.
● പരിശോധനയ്ക്ക് ശേഷം മൃതദങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
ഇൻഡോർ: (KasargodVartha) അമിതവേഗത്തിൽ കാർ ഓടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിച്ചു. സുഹൃത്തിന് പിറന്നാൾ കേക്ക് എത്തിക്കാൻ പോവുകയായിരുന്ന യുവാവ് തെറ്റായ വഴിയിലൂടെ കാർ ഓടിച്ചതാണ് അപകടത്തിനിടയാക്കിയത്.
ഗജേന്ദ്ര പ്രതാപ് സിംഗ് (28) എന്ന യുവാവ് ബിഎംഡബ്ളിയു കാറിൽ അമിതവേഗത്തിൽ പോകുന്നതിനിടെ സ്‌കൂട്ടറിൽ യാത്ര ചെയ്ത ലക്ഷ്‌മി തോമർ(24), ദീക്ഷ ജാദോണ്‍(25) എന്നീ യുവതികളെ ഇടിച്ചു വീഴ്ത്തിയതായി പൊലീസ് പറയുന്നു. ഗണേശോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. ഇൻഡോറിലെ മഹാലക്ഷ്‌മി നഗർ മേഖലയിലാണ് അപകടമുണ്ടായത്.
ഗ്വാളിയോർ സ്വദേശിയായ ഗജേന്ദ്ര പ്രതാപ് സിംഗ് സുഹൃത്തിന്റെ ജന്മദിനത്തിൽ പങ്കെടുക്കാൻ കേക്കുമായി പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖജ്‌റാന പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്തു.
#TrafficAccident, #Speeding, #Indore, #BMWCrash, #RoadSafety, #FatalAccident