Case | ബി എസ് എൻ എൽ ഓഫീസിൽ അതിക്രമിച്ചു കയറി ഡ്രൈവറെ അക്രമിച്ചതായി പരാതി; 2 പേർക്കെതിരെ കേസ്
● ബിഎസ്എൻഎൽ ഓഫീസിൽ സ്‌ഫോടകമായ ആക്രമണം, ഡ്രൈവറെ മർദിച്ചു.
● തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് കരാർ ഡ്രൈവറായ വിശ്വനാഥൻ പറയുന്നു.
● പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസർകോട്: (KasargodVartha) ടെലിഫോൺ ഭവനിൽ സ്ഥിതി ചെയ്യുന്ന ബിഎസ്എൻഎൽ ഓഫീസിൽ അതിക്രമിച്ചു കയറി കരാർ ഡ്രൈവറെ മർദിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ രണ്ട് എസ് ടി യു പ്രവർത്തകർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് കരാർ ഡ്രൈവറായ വിശ്വനാഥൻ പറയുന്നു. ബി എസ് എൻ എൽ സബ് ഡിവിഷൻ എൻജിനീയർ കെ ശ്രീജിത് കാസർകോട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഓഫീസ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഇൻഡികേറ്റർ നശിപ്പിക്കുകയും ഏകദേശം 2000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു. കയറ്റിറക്കുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് വിവരം. പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#BSNL #Kasaragod #DriverAssault #STUActivists #PropertyDamage #KeralaNews #KasargodVartha