city-gold-ad-for-blogger

Arrested | ശീതള പാനീയ കംപനി ഡ്രൈവറുടെ കൊലപാതകം: ഒളിവിലായിരുന്ന 2 പ്രതികള്‍ കൂടി അറസ്റ്റില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com) ശീതള പാനീയ കംപനി ഡ്രൈവറായ മെട്ടമ്മല്‍ വയലോടിയിലെ പ്രിജേഷ് എന്ന കുട്ടന്റെ (35) കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശൗഖത് മുഹമ്മദ് (27), എ മുഹമ്മദ് യൂനുസ് (28) എന്നിവരെയാണ് ചന്തേര ഇന്‍സ്പെക്ടര്‍ പി നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
              
Arrested | ശീതള പാനീയ കംപനി ഡ്രൈവറുടെ കൊലപാതകം: ഒളിവിലായിരുന്ന 2 പ്രതികള്‍ കൂടി അറസ്റ്റില്‍

കേസിലെ മുഖ്യപ്രതികളായ മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തിരിച്ചറിഞ്ഞ ബാക്കി മൂന്ന് പേര്‍ക്കായി പൊലീസ് ലുക് ഔട് നോടീസ് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രണ്ട് പേര്‍ കൂടി പിടിയിലായത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശഹബാസ് (22), മുഹമ്മദ് രഹ്നാസ് (23), എംടിപി മുഹമ്മദ് സഫ്വാന്‍ (24) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
            
Arrested | ശീതള പാനീയ കംപനി ഡ്രൈവറുടെ കൊലപാതകം: ഒളിവിലായിരുന്ന 2 പ്രതികള്‍ കൂടി അറസ്റ്റില്‍

ഒരു വീടിന് സമീപം സംശയാസ്പദമായി കണ്ട പ്രജേഷിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെ പൊറപ്പാട്ടെ വയലില്‍ വച്ച് പ്രതികള്‍ മരത്തിന്റെ പട്ടിക കൊണ്ടും തെങ്ങിന്റെ മടല്‍ കൊണ്ടും അടിച്ച് പരിക്കേല്‍പ്പിക്കുകയും മരണം ഉറപ്പാക്കിയ ശേഷം, യുവാവ് സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈകില്‍ ഇരുത്തി വീടിന് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചുവെന്നുമാണ് പ്രതികളുടെ മൊഴി ഉദ്ധരിച്ച് പൊലീസ് പറയുന്നത്. പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ടത്തിലാണ് മരണം കൊലപാതകമെന്ന് വ്യക്തമായത്.

Keywords:  Latest-News, Kasaragod, Top-Headlines, Crime, Murder, Assault, Investigation, Arrested, Two more arrested in murder case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia