Arrest | 'കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാനികളായ 2 യുവാക്കൾ അറസ്റ്റിൽ'

● അഹ്‌മദ് സാൻഫർ, ജംശീർ എന്നിവരാണ് പിടിയിലായത്
● 38 ഗ്രാം കഞ്ചാവ് പിടികൂടി.
● ബദിയഡുക്ക പൊലീസാണ് അറസ്റ്റ് ചെയ്തത്.
ബദിയഡുക്ക: (KasargodVartha) കഞ്ചാവ് വിൽപന നടത്തിവന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ് സാൻഫർ (28), ജംശീർ (27) എന്നിവരാണ് അറസ്റ്റിലായത്. ബദിയഡുക്ക എസ്ഐ കെ കെ നിഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
സാൻഫറിൻ്റെ പക്കൽ നിന്നും 25 ഗ്രാം കഞ്ചാവും, ജംശീറിൻ്റെ പക്കൽ നിന്നും 13 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. കന്യപ്പാടിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയിൽ ഒരു പൊതി കൈമാറുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഹ്‌മദ് സാൻഫറിനെ പൊലീസ് പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ സാൻഫറിൻ്റെ കീശയിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ജംശീറിനെ പിന്നീട് 13 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടി. അറസ്റ്റിലായ ഇരുവരും പ്രദേശത്തെ കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു.
#Badiadka #Cannabis #Arrest #DrugSeizure #KeralaPolice #Crime