city-gold-ad-for-blogger

ബാറിലെ മുറിയിലും ജീപ്പിലുമായി എംഡിഎംഎ; 2 ഡോക്ടർമാർ എക്സൈസ് പിടിയിൽ

Two doctors arrested with MDMA in Mattannur bar; Excise seizes 2.809 grams
Image Credit: Facebook/ Muhammed Shaheer VK/ Enhanced by GPT

● മലപ്പുറം സ്വദേശി ഡോ. എച്ച് എ ഇർഷാദ്, തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഡോ. സി പി സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്
● അറസ്റ്റിലായവരിൽ ഒരാൾ ബംഗ്ളൂരിലെ പിജി മെഡിക്കൽ വിദ്യാർഥിയാണ്
● രണ്ടാമത്തെയാൾ കണ്ണൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറാണ്
● ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ സി രഞ്ജിത്തിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്

കണ്ണൂർ: (KasargodVartha) മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ജീപ്പിലുമായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് ഡോക്‌‌ടർമാർ എക്സൈസിൻ്റെ പിടിയിലായി. എക്സൈസ് കമ്മീഷണർ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

അറസ്റ്റിലായത് മെഡിക്കൽ വിദ്യാർഥിയും ഡോക്ടറും

ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ സി രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം സ്വദേശി ഡോ. എച്ച് എ ഇർഷാദ് (33), തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഡോ. സി പി സിദ്ധാർഥ് (31) എന്നിവരാണ് കേസിൽ അറസ്‌റ്റിലായത്. ഇവരിൽ നിന്ന് 2.809 ഗ്രാം എംഡിഎംഎ അന്വേഷണ സംഘം പിടിച്ചെടുത്തു.

അറസ്റ്റിലായവരിൽ ഒരാൾ ബെംഗളൂരുവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി മെഡിക്കൽ വിദ്യാർഥിയും, മറ്റൊരാൾ കണ്ണൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്‌ടറുമാണ്.

ലഹരി ഒഴുകുന്നത് ബെംഗളൂരിൽ നിന്ന്

പിടിച്ചെടുത്ത എംഡിഎംഎ വാങ്ങിയത് ബെംഗളൂരിൽ നിന്നാണെന്നാണ് ഇവർ എക്സൈസിന് നൽകിയ പ്രാഥമിക മൊഴി. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ ലഹരിക്കടത്ത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Two doctors arrested with MDMA by Excise in Mattannur, Kannur district.

#KannurNews #KeralaExcise #MDMACase #DrugBust #MalayalamCrimeNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia