Arrest | മയക്കുമരുന്നുമായി 2 പേർ എക്‌സൈസിന്റെ പിടിയിലായി
● 0.2975 ഗ്രാം മെതാഫിറ്റമിൻ ആണ് പിടിച്ചെടുത്തത്.
● അറസ്റ്റിലായത് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് പേർ
● എൻഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ചെറുവത്തൂർ: (KasargodVartha) എക്സൈസ് എൻഫോഴ്‌സ്മെന്റ് നാട് ആന്റി നാർകോടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 0.2975 ഗ്രാം മെതാഫിറ്റമിൻ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിലായി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സിനാൻ (22), പി ഖാസിം അലി (24) എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫും സംഘവും ചെറുവത്തൂരിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി കെ വി സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) പ്രശാന്ത് കുമാർ വി, നൗശാദ് കെ, അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ കെ, അതുൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് പി എന്നിവരും ഉണ്ടായിരുന്നു.
#drugseizure #Kerala #arrest #methamphetamine #Excise #Cheruvathur