city-gold-ad-for-blogger

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കി എക്‌സൈസ്; കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 21.08.2017) ജില്ലയില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കി എക്‌സൈസ് സംഘം. കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. കാസര്‍കോട് അസി. എക്‌സൈസ് കമ്മീഷണര്‍ സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഷാഡോ ടീമും എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്നാണ് ടൗണില്‍ നിന്ന് രണ്ടുപേരെ 300 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കി എക്‌സൈസ്; കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ വ്യാപാരിയായ ബി യു അബൂബക്കര്‍ (56), ഇതര സംസ്ഥാന തൊഴിലാളി തക്ബൂര്‍ ബിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരം ശക്തമായ പരിശോധനകളാണ് നടക്കുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ബി ഹരീന്ദ്രന്‍ നായര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ബാബു ടി, പ്രിവന്റീവ് ഓഫീസര്‍മാരായ ഷെയ്ക്ക് അബ്ദുല്‍ ബഷീര്‍, വി സുരേഷ്, കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഷാഡോ ടീമംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി കെ വി സുരേഷ്, പ്രതീഷ് കൈപ്രത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, എം പി സുധീന്ദ്രന്‍, മഞ്ജുനാഥന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ 9496002874, 9400069715, 9400069716, 940069723, 9400069727 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Ganja, Arrest, Accuse, Crime, Merchant, Cannabis, BU Aboobacker, Thakbur Bishwas, Two arrested with Cannabis. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia