Drug Smuggling | സ്‌കൂടറിൽ കടത്തുകയായിരുന്ന 990 ഗ്രാം കഞ്ചാവുമായി 2 പേർ അറസ്റ്റിൽ

● കുമ്പള പൊലീസാണ് പ്രതികളെ പിടികൂടിയത്.
● കുടുങ്ങിയത് പൊലീസിന്റെ വാഹന പരിശോധനയിൽ.a
● കർണാടക, കാസർകോട് സ്വദേശികളാണ് പ്രതികൾ.
കുമ്പള: (KasargodVartha) സ്‌കൂടറിൽ കടത്തുകയായിരുന്ന 990 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക മംഗ്ളുറു സ്വദേശി അബ്ബാസ് (47), മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്‌ദുല്ല (64) എന്നിവരാണ് പിടിയിലായത്.
ചുക്കിനടുക്ക ബൈതല റോഡിൽ വെച്ച് പൊലീസ് വാഹനം പരിശോധിക്കുമ്പോൾ സ്കൂടർ വഴിയിൽ നിന്നും വരികയായിരുന്നു. പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും സ്കൂടർ നിർത്താതെ പോകാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് വാഹനം കുറുകെ ഇട്ട് സ്കൂടർ നിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് ഡി വൈ എസ് പി സി കെ സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ കുമ്പള ഇൻസ്പെകർ കെ പി വിനോദ് കുമാറിന്റെ നിർദേശ പ്രകാരം എസ്ഐ കെ ശ്രീജേഷ്, എസ് സി പി ഒ ഗിരീഷ്, സി പി ഒ മനു, റിതേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Two individuals were arrested in Kumbla with 990 grams of cannabis while smuggling it on a scooter.
#KumblaNews, #CannabisSmuggling, #Arrests, #Kasargod, #Karnataka, #PoliceAction