Crime | പട്ടാപ്പകൽ കടയിൽ കയറി ലാപ്ടോപ് മോഷണം; 2 പേർ അറസ്റ്റിൽ
Updated: Aug 12, 2024, 12:59 IST
Photo: Arranged
കടയിലെ കൗണ്ടറിൽ നിന്നും എച് പി കംപനിയുടെ 15,000 രൂപ വില വരുന്ന ലാപ്ടോപാണ് മോഷണം പോയത്.
കാസർകോട്: (KasargodVartha) തായലങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന എം പി കർടൻസ് എന്ന കടയിൽ നിന്ന് ലാപ്ടോപ് മോഷ്ടിച്ച കേസിൽ രണ്ട് പേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവി സജു, അബ്ദുൽ സലാം എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ 17ന് ഉച്ചയ്ക്കായിരുന്നു സംഭവം.
കടയിലെ കൗണ്ടറിൽ നിന്നും എച് പി കംപനിയുടെ 15,000 രൂപ വില വരുന്ന ലാപ്ടോപാണ് മോഷണം പോയത്. കടയുടമ പി എ ശുഐബിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ട് പേരെ ഇപ്പോൾ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കാസർകോട് എസ്ഐ അനൂപിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.