Assault | 'കാറിന് സൈഡ് കൊടുത്തില്ല'; ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന യുവാക്കളെ വടിവാള്‍ കൊണ്ട് ആക്രമിച്ച് പരുക്കേല്‍പിച്ചതായി പരാതി; 2 പേര്‍ അറസ്റ്റില്‍
Dec 28, 2022, 17:17 IST
ബദിയടുക്ക: (www.kasargodvartha.com) കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാക്കളെ വടിവാളും മറ്റും കൊണ്ട് ആക്രമിച്ച് പരുക്കേല്‍പിച്ചെന്ന പരാതിയില്‍ രണ്ട് പേരെ ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വസന്ത (31), ബാലസുബ്രഹ്മണ്യ (32) എന്നിവരാണ് അറസ്റ്റിലായത്. മണിയംപാറയിലെ സൂര്യോദയ (19), ബന്തടുക്കയിലെ രൂപേഷ് (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസം മണിയംപാറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന സംഘം, സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന സൂര്യോദയെയും രൂപേഷിനെയും അക്രമിച്ചുവെന്നാണ് കേസ്. യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനം അടിച്ചുതകര്‍ത്തതായും പരാതിയുണ്ട്.
സൂര്യോദയയുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്നാം പ്രതിയായ അവിനാഷ് (24) എന്നയാളെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Crime, Arrested, Investigation, Complaint, Two arrested in assault case.
< !- START disable copy paste -->