Arrested | ബൈകില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Nov 24, 2022, 18:22 IST
ചന്തേര: (www.kasargodvartha.com) ബൈകില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ എ മുഹമ്മദ് അശ്‌റഫ് (29), എം പി റാശിദ് (26) എന്നിവരെയാണ് ചന്തേര എസ്‌ഐ എം വി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.
കാസര്‍കോട് നിന്നും ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരം പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ ബുധനാഴ്ച രാത്രി ചെറുവത്തൂര്‍ ഞാണങ്കൈ ദേശീയപാതയില്‍ വെച്ചാണ് പ്രതികള്‍ അറസ്റ്റിലായത്.
ഒളിപ്പിച്ചുവെച്ച നിലയില്‍ 2.35 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎ യുവാക്കളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. കാസര്‍കോട് നിന്നും ഏജന്റ് വഴി കടലില്‍ മത്സ്യം പിടിക്കാന്‍ പോകുന്നവര്‍ക്ക് വില്‍പനക്കായി കൊണ്ടുവരികയായിരുന്നു ലഹരിമരുന്നെന്ന് ചോദ്യം ചെയ്യലില്‍ യുവാക്കള്‍ പൊലീസിനോട് പറഞ്ഞു. മയക്ക് മരുന്ന് കടത്താന്‍ ഉപയോഗിച്ച കെഎല്‍ 86 എ 9285 നമ്പര്‍ ബൈകും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Drugs, Arrested, MDMA, Two arrested for smuggling MDMA.
< !- START disable copy paste -->