Scam | കാസർകോട് സ്വദേശിയിൽ നിന്ന് കൈക്കലാക്കിയത് 74.25 ലക്ഷം രൂപ! ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ 2 പേർ പിടിയിൽ
*തമിഴ്നാട് സ്വദേശികളായ പ്രതികൾ ഒരു സ്റ്റോക് മാർകറ്റ് കംപനിയുടെ പ്രതിനിധികളെന്ന് നടിച്ചാണ് പണം തട്ടിയെടുത്തത്
കാസർകോട്: (KasargodVartha) 75 ലക്ഷത്തോളം രൂപ കമ്പളിപ്പിച്ച് കൈക്കലാക്കിയ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ കാസർകോട് സൈബർ പൊലീസിൻ്റെ പിടിയിലായി. തമിഴ് നാട് സ്വദേശികളായ രണ്ടാം പ്രതി ഗണേശൻ (41), മൂന്നാം പ്രതി ഹമദ് സയ്യിദ് കെൾവെട്രെ (35) എന്നിവരാണ് അറസ്റ്റിലായത്.
പടന്ന സ്വദേശിയെ ജെഎം സ്റ്റോക് മാർകറ്റ് കംപനി പ്രതിനിധികൾ എന്ന് വിശ്വസിപിച്ച് എച് സി എൽ ടെക് കംപനിയുടെ ഓഹരികൾ വാങ്ങി നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണയായി 74,25,999 രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ജില്ലാ പൊലീസ് മേധാവി പി ബിജോയിയുടെ നിർദേശപ്രകാരം കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ അനൂബ് കുമാർ, എസ് സി പി ഒ സവാദ്, സി പി ഒ ഹരിപ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ നാടകീയമായി കോഴിക്കോട് എത്തിച്ച് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.