16 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ
Aug 11, 2021, 13:34 IST
കാസർകോട്: (www.kasarggodvartha.com 11.08.2021) നഗര പരിധിയിലെ 16 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ കാസർകോട് വനിതാ പൊലീസ് അറസ്റ്റ് ചെയ്‌തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിഷ്‌ണു പ്രസാദ് (20) ആണ് പിടിയിലായത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
2021 മാർചിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. പീഡിപ്പിച്ചതായി കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈന് പരാതി നൽകിയിരുന്നു.
തുടർന്നാണ് പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സി ഐ ഭാനുമതി, എസ് ഐ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Keywords: Kasaragod, Kerala, News, Molestation, Top-Headlines, Arrest, Police, Crime, Investigation, Child Line, Complaint, Court order, Remand, Twenty year old man arrested.
< !- START disable copy paste -->