പിറന്നാൾ ദിനത്തിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
● സ്കൂളിന് അവധിയായിരുന്നതിനാൽ വീട്ടിലുണ്ടായിരുന്നു.
● രാവിലെ ക്ഷേത്രത്തിൽ പോയി സന്തോഷത്തോടെയാണ് തിരിച്ചെത്തിയത്.
● ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി.
● മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തേക്ക് മാറ്റി.
തൃക്കരിപ്പൂർ: (KasargodVartha) പിറന്നാൾ ദിനത്തിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ഈയ്യക്കാട് നോർത്തിലെ ഉമേഷ് കുമാർ-സരിത ദമ്പതികളുടെ മകൾ ആര്യ (17) യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച ആര്യയുടെ പിറന്നാളായിരുന്നു. മഴ കാരണം സ്കൂളിന് അവധിയായിരുന്നതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല. പിറന്നാളായതുകൊണ്ട് രാവിലെ ക്ഷേത്രത്തിൽ പോയി സന്തോഷത്തോടെയാണ് ആര്യ വീട്ടിലെത്തിയത്.
മാതാവ് സരിതയും ഇളയ സഹോദരൻ ആദർശും മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. കാലിക്കടവിൽ ഫാൻസി കടയും കേബിൾ ജോലിയും ചെയ്തുവരികയാണ് പിതാവ് ഉമേഷ്. ചെങ്ങന്നൂരിൽ കേബിൾ ജോലിക്കായി പോയിരിക്കുകയായിരുന്നു അദ്ദേഹം. മകളുടെ മരണവിവരമറിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
രാവിലെ 11.30-ഓടെയാണ് സംഭവം. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ഈ ദുഃഖകരമായ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Plus Two student found deceased on her birthday in Trikaripur.
#Trikaripur #StudentDeath #KeralaNews #Tragedy #Awareness #Kannur






