city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുന്നാൾ വസ്ത്രമെടുക്കാൻ പോയവർ തിരിച്ചെത്തിയപ്പോൾ കണ്ടത് തുറന്ന വാതിൽ; 22 പവൻ സ്വർണ്ണം കവർന്ന് മോഷ്ടാവ്

Thief loots 22 sovereigns of gold from house in Trikaripur while family was out for Eid shopping.
Photo: Arranged

● സംഭവം വെള്ളിയാഴ്ച വൈകുന്നേരം 3:30-നും രാത്രി 10-നും ഇടയിൽ. 
● ഗൃഹനാഥൻ ഹജ്ജിന് പോയിരുന്നു. 
● ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 
● മുക്കുപണ്ടങ്ങൾ ഉപേക്ഷിച്ച് സ്വർണ്ണം മാത്രം മോഷ്ടിച്ചു.


തൃക്കരിപ്പൂർ: (KasargodVartha) വീട്ടുകാർ പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാൻ പോയ തക്കം നോക്കി, ചന്തേര മാണിയാട്ടെ കാട്ടൂർ സിദ്ദിഖ് ഹാജിയുടെ വീടിൻ്റെ വാതിൽ തകർത്ത് 22 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ചന്തേര സഹകരണ ബാങ്കിൻ്റെ വടക്കുഭാഗത്താണ് സിദ്ദിഖ് ഹാജിയുടെ വീട് സ്ഥിതി ചെയ്യുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം 3:30 നും രാത്രി 10 മണിക്കും ഇടയിലാണ് മോഷണം നടന്നത്. സിദ്ദിഖ് ഹാജി ഹജ്ജിന് പോയതിനാൽ വീട്ടിൽ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യ ഖദീജ മറ്റ് വീട്ടുകാർക്കൊപ്പം പെരുന്നാളിനുള്ള വസ്ത്രങ്ങൾ എടുക്കാൻ വൈകുന്നേരം പയ്യന്നൂരിലേക്ക് പോയിരുന്നു. രാത്രി 10 മണിയോടെ തിരികെ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ അവർ ചന്തേര പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Thief loots 22 sovereigns of gold from house in Trikaripur while family was out for Eid shopping.

സിദ്ദിഖ് ഹാജിയുടെ മകൻ സിറാജുദ്ദീൻ്റെ ഭാര്യ രാമന്തളിയിലെ എം.കെ. ജുസ്സിലയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ആഭരണങ്ങളോടൊപ്പം ഉണ്ടായിരുന്ന മുക്കുപണ്ടങ്ങൾ അവിടെ ഉപേക്ഷിച്ച് സ്വർണ്ണം മാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്. 4.90 ലക്ഷം രൂപ വിലയുള്ള വലിയ നെക്ലേസ്, 1.75  ലക്ഷം രൂപ വില വരുന്ന മറ്റൊരു നെക്ലേസ്, 5.60 ലക്ഷത്തിന്റെ വളകൾ, 70,000 രൂപയുടെ മോതിരം, ഒരു ലക്ഷം രൂപ വിലവരുന്ന മറ്റൊരു മോതിരം, 35000 രൂപവരുന്ന ബ്രേസ്ലെറ്റ്, 70000 രൂപവിലയുള്ള കമ്മൽ എന്നിവയാണ് മോഷണം പോയത്. നഷ്ടപെട്ട ആഭരണങ്ങൾക്ക് 15 ലക്ഷം രൂപ വിലവരും.  

വീടിനെയും വീട്ടുകാരെയുംക്കുറിച്ച് നന്നായി അറിയുന്ന ആരോ ആയിരിക്കാം മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. നിരവധി വീടുകളുള്ള ഒരു മതിലകത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കനത്ത മഴ കാരണം മോഷണശബ്ദം പരിസരവാസികൾ ആരും കേട്ടിരുന്നില്ല. തൊട്ടടുത്ത വീട്ടിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


തൃക്കരിപ്പൂരിൽ നടന്ന ഈ മോഷണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 


Summary: While a family was out for Eid shopping, a thief broke into their home in Trikaripur, Kerala, stealing 22 sovereigns of gold worth ₹15 lakhs. Police suspect an acquaintance.

#Theft #KeralaCrime #Trikaripur #GoldTheft #HouseBreakIn #CrimeNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia