city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദിവാസി പെൺകുട്ടിയുടെ കൊലപാതകം: നിർണ്ണായക തെളിവ്, പ്രതി മൃതദേഹം കടത്തിയ ജീപ്പ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

Jeep seized by the Crime Branch in connection with a murder investigation.
Photo: Arranged

● മൃതദേഹം പുഴയിൽ തള്ളാൻ ഉപയോഗിച്ച വാഹനം.
● പാണത്തൂർ ചിറങ്കടവിലെ ജീപ്പാണ് കസ്റ്റഡിയിൽ.
● കണ്ടെത്തിയത് രഹസ്യവിവരത്തെ തുടർന്ന്.
● നുണപരിശോധനയ്ക്ക് പ്രതി വിസമ്മതിച്ചു.

കാസർകോട്: (KasargodVartha) അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കേസിലെ പ്രതിയായ ബിജു പൗലോസ് (52) മൃതദേഹം കടത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ജീപ്പ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

ബന്തടുക്കയിൽവെച്ചാണ് ബിജു പൗലോസ് മുമ്പ് ഉപയോഗിച്ചുവന്നിരുന്ന കെ.എൽ 13 എ 6042 നമ്പർ ജീപ്പ് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. പാണത്തൂർ ചിറങ്കടവിലെ പരേതനായ ജെയിംസ് അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ജീപ്പ്. എന്നാൽ ഇത് സ്ഥിരമായി ഉപയോഗിച്ചുവന്നത് ബിജു പൗലോസ് ആയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ജീപ്പിലാണ് പെൺകുട്ടിയുടെ മൃതദേഹം പണത്തും പവിത്രങ്കയം പുഴയിൽ കൊണ്ടുവന്ന് ചവിട്ടിത്താഴ്ത്തിയതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

കാലാവധി കഴിഞ്ഞ ഈ ജീപ്പ് പൊളിച്ച് വിൽക്കാൻ ബന്തടുക്കയിലെ ഒരു ഗുജ്രി കടയ്ക്ക് നൽകിയിരുന്നതാണ്. എന്നാൽ, കടയുടമ ഇത് പൊളിച്ചു കളയാതെ അത്യാവശ്യ കാര്യങ്ങൾക്കായി ഉപയോഗിച്ചുവരികയായിരുന്നു. ബന്തടുക്ക ജംഗ്ഷന് സമീപം ചാമക്കൊല്ലിയിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന ജീപ്പ്, രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബന്തവസ്സിലെടുക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.

കേസിൽ നിർണ്ണായക തെളിവുകളിലൊന്നാണ് ഈ ജീപ്പ്. ജീപ്പിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതി ബിജു പൗലോസിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നുവെങ്കിലും പ്രതി ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം അപേക്ഷ തള്ളിയിരുന്നു.

15 വർഷം മുമ്പ് കാണാതായ പെൺകുട്ടിയെ കൊന്ന് പുഴയിൽ തള്ളിയതാണെന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഐ.ജി. പ്രകാശിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് തെളിയിച്ചതും പ്രതിയെ കർണാടകയിലെ അയ്യങ്കേരിയിൽവെച്ച് അറസ്റ്റ് ചെയ്തതും.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

Article Summary: Tribal girl murder case: Crime Branch seizes jeep used to transport body.

#KasaragodMurder #CrimeBranch #TribalGirlCase #KeralaCrime #KeyEvidence #ColdCase

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia