city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crime | ആരിക്കാടി കോട്ടയിലെ 'നിധിവേട്ട': മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് അടക്കം 5 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി; '40 ദിവസമായി നിധിക്ക് പിറകെ'

Police held individuals involved in illegal excavation i Arikady Fort in Kumbala, kasargod
Photo Credit: Screengrab from a Whatsapp video

● 'ബിഎൻഎസ്എസ് 170 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്'
● പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കോട്ടയിലാണ് സംഭവം 
● കിണറ്റിൽ ഇറങ്ങിയ രണ്ടുപേരെയും പുറത്തുണ്ടായിരുന്നവരെയും പിടികൂടി

കുമ്പള: (KasargodVartha) ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് അടക്കം അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ എന്ന കെ എം മുജീബ് റഹ്‌മാൻ (40), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഫിറോസ് (27), കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ജഅഫർ (40), ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സി എ അജാസ് (26), നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ സഹദുദ്ദീൻ (26) എന്നിവരെയാണ് കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

രണ്ട് കാറുകളും മൺവെട്ടി, പിക്കാസ്, കുട്ട എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ബിഎൻഎസ്എസ് 170 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം, ഏതെങ്കിലും കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടു കൂടി സംശയകരമായ രീതിയിൽ കണ്ടവരെ തടയുന്നതിനുള്ള അധികാരം പൊലീസിന് നൽകുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് കുമ്പള പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. 

അതേസമയം, പിന്നിൽ വമ്പൻ സ്രാവുകൾ തന്നെ ഉള്ളതായാണ് പുറത്തുവരുന്ന വിവരം. 40 ദിവസമായി ഇവർ കോട്ടയെ ചുറ്റിപ്പറ്റി, നിധി കുഴിച്ചെടുക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് വരികയായിരുന്നുവെന്നാണ് സൂചന. പയ്യന്നൂരിലെ ഒരു ഇന്റീരിയർ ഡിസൈനറായ യുവാവിന്റെ കൂടെ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളെ അടക്കം കൊണ്ടുവന്ന് നിധി കുഴിച്ചെടുക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് അറിയുന്നത്. ഏറ്റവും ഒടുവിലാണ് തിങ്കളാഴ്ച വൈകീട്ട് പദ്ധതി നടത്താനുള്ള സമയം നിശ്ചയിച്ചത്. 

നാല് പേരാണ് നിധി കുഴിച്ചെടുക്കാൻ കോട്ടയ്ക്ക് അകത്ത് കയറിയത്. ഇതിൽ രണ്ടുപേർ കിണറ്റിൽ മൺവെട്ടിയും മറ്റുമായി ഇറങ്ങുകയായിരുന്നു. രണ്ട് പേർ പുറത്ത് നിൽക്കുകയായിരുന്നു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ദൂരെ മാറി നിൽക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതിനിടയിൽ കോട്ടയ്ക്കകത്തുനിന്നും വലിയ ശബ്ദം കേട്ടതിനെ തുടർന്ന് അതുവഴി പോവുകയായിരുന്ന നാട്ടുകാർ കോട്ടയ്ക്കുള്ളിൽ പരിശോധന നടത്തുകയായിരുന്നു. 

നാട്ടുകാരെ കണ്ടതോടെ പുറത്തുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കിണറ്റിൽ ഇറങ്ങിയ രണ്ടുപേരെ ചോദ്യം ചെയ്തപ്പോഴാണ് നിധി കുഴിച്ചെടുക്കാൻ വന്നതാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന മുജീബ് കമ്പാറിനെ അടക്കം പൊലീസ് എത്തി പിടികൂടുകയുമായിരുന്നു.  

കണ്ണൂരിൽ കുടുംബശ്രീ പ്രവർത്തകർക്ക് ജോലി ചെയ്യുന്നതിനിടെ നിധി കിട്ടിയ കാര്യം പറഞ്ഞാണ് യുവാക്കളെ കോട്ടയിലേക്ക് കൊണ്ടുവന്നതെന്നും  ഇവിടെ കിണറിനകത്ത് നിധി ഉണ്ടെന്ന് ഉപദേശിച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇവർ നിധി കുഴിച്ചെടുക്കാൻ എത്തിയതെന്നുമാണ് വിവരം പുറത്തുവരുന്നത്. 

പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ളതാണ് കോട്ട. 2019ലാണ് പുരാവസ്തു വകുപ്പ് കോട്ട ഏറ്റെടുത്തത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സിവിൽ കേസ് കോടതിയിൽ നിലനിൽക്കുന്നുണ്ട്. പുരാവസ്തു വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് കുമ്പള ഇൻസ്‌പെക്ടർ വ്യക്തമാക്കി. നിലവിൽ അറസ്റ്റിലായ അഞ്ച് പേരെയും ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. 

വൈസ് പ്രസിഡന്റ്‌ സ്ഥാനം രാജി വെക്കണമെന്ന് എൽഡിഎഫ്

പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കുമ്പള ആരിക്കാടി കോട്ടയിൽ അതിക്രമിച്ച് കയറിയതിന് യൂത്ത് ലീഗ് നേതാവും മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ മുജീബ് കമ്പാർ അടക്കം പ്രതിയായ കേസിൽ സമഗ്ര അന്വേഷണം നടത്തണമെന്നും മുജീബ് കമ്പാർ വൈസ് പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കണമെന്നും എൽഡിഎഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്  നടത്തും.

വൈസ് പ്രസിഡണ്ടിനെ മാറ്റി നിർത്തണമെന്ന് കോൺഗ്രസ്‌

നിധി കുഴിച്ചെടുക്കാൻ എന്ന പേരിൽ പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കോട്ടയിലെ കിണറിൽ അതിക്രമിച്ചു കയറി മൊഗ്രാൽപുത്തൂർ പഞ്ചായത്തിനും, യുഡിഎഫ് സംവിധാനത്തിനും മാനക്കേട് ഉണ്ടാക്കിയ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാറിനെ തൽസ്ഥാനത്ത് നിന്നും മാറ്റി നിർത്തണമെന്ന് മൊഗ്രാൽപുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അടിയന്തരയോഗം യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. 

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വേലായുധൻ, ബ്ലോക്ക്‌ സെക്രട്ടറിമാരായ നാരായണൻ നായർ, റഫീഖ് അബ്ദുല്ല, പ്രവാസി കോൺഗ്രസ് നേതാവ് അഹ്മദ് ചൗക്കി, മുകുന്ദൻ മാസ്റ്റർ, അലി എരിയാൽ, യൂസഫ് മൊഗർ, അശോകൻ എരിയാൽ, ഗഫൂർ കല്ലങ്കെെ, ബഷീർ തോരവളപ്പ്, മുസ്തഫ ബളളൂർ, എൻഎ ഹസൈനാർ, അയ്യൂബ് എന്നിവർ സംസാരിച്ചു.

ഗൂഢാലോചന അന്വേഷിക്കണമെന്ന് എംഎൽ അശ്വിനി

അതിപുരാതനമായ ഹനുമാൻ ക്ഷേത്രം നിലനിൽക്കുന്ന ആരിക്കാടിയിലെ കോട്ടയിലെ കിണറിൽ നിധിയുണ്ടെന്ന് കരുതി അതിക്രമിച്ച് കയറിയ മുസ്ലിംലീഗ് നേതാവും മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനുമായ മുജീബ് റഹ്‌മാനും കൂട്ടാളികൾക്കുമെതിരെ മതവികാരം വ്രണപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചാർത്തി കേസെടുക്കാതെ വിട്ടയച്ചത് പ്രതിഷേധാർഹമാണെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി ആവശ്യപ്പെട്ടു.

ജില്ലയിലെ ക്ഷേത്രങ്ങളിൽ നടന്ന മോഷണങ്ങളുമായി ഇവർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണം. കുമ്പള ആരിക്കാടി ഹനുമാൻ ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം നടത്തിയത് ഉൾപ്പെടെ ഒട്ടേറെ ക്ഷേത്ര കവർച്ച കേസുകൾ അന്വേഷണം എങ്ങുമെത്താതെ ഇഴയുകയാണ്. ക്ഷേത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനഭരണകൂടവും പൊലീസും സമ്പൂർണ പരാജയമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുജീബ് റഹ്‌മാനെ ഉടൻ നീക്കണമെന്നും അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും അശ്വിനി കൂട്ടിച്ചേർത്തു.

എസ് ഡി പി ഐ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തി 

മുജീബ് കമ്പാർ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും എസ് ഡി പി ഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം സഫ്റ മൊഗർ ഉദ്ഘാടനം ചെയ്‌തു. ബഷീർ അധ്യക്ഷത  വഹിച്ചു. സകരിയ കുന്നിൽ, അൻവർ കല്ലങ്കൈ എന്നിവർ സംസാരിച്ചു. ഖലീൽ കല്ലങ്കൈ സ്വാഗതം പറഞ്ഞു

SDPI Protest March

SDPI Protest March

Five people, including the Vice President of Mogral Puthur Panchayat, have been arrested for attempting to excavate treasure at the Arikady Fort in Kumbala. They had been planning this for 40 days. Locals alerted the police after hearing suspicious noises.

#ArikadyFort #TreasureHunt #Kumbala #Kerala #Arrest #Crime

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia