കഞ്ചാവ് വില്പനയെ ചോദ്യം ചെയ്ത ട്രാവല്‍സ് ഉടമയ്ക്ക് മര്‍ദനം; അക്രമക്കേസില്‍ പ്രതിയായി ജയിലില്‍ നിന്നുമിറങ്ങിയ യുവാവിനടക്കം അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
Dec 9, 2017, 16:08 IST
കാസര്‍കോട്: (www.kasargodvartha.com 09.12.2017) കഞ്ചാവ് വില്പനയെ ചോദ്യം ചെയ്തതിന് ട്രാവല്‍സ് ഉടമയെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ അക്രമക്കേസില്‍ പ്രതിയായി ജയിലില്‍ നിന്നുമിറങ്ങിയ യുവാവിനടക്കം അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊഗ്രാല്‍പുത്തൂരിലെ യു.എ.ഇ ട്രാവല്‍സ് ഉടമ എ. അന്‍സാഫി (26)നാണ് മര്‍ദനമേറ്റത്. അന്‍സാഫിന്റെ പരാതിയില്‍ പഞ്ചത്ത്കുന്നിലെ ഇംത്യാസ്, സാദിഖ്, നസീര്‍, അറഫാത്ത് നഗറിലെ സഹദ്, ചായിത്തോട്ടത്തിലെ സാദിഖ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
മറ്റൊരു അക്രമക്കേസില്‍ പ്രതിയായ ഇംത്യാസ് അടുത്തിടെയാണ് ജയിലില്‍ നിന്നുമിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി മൊഗ്രാല്‍ പുത്തൂരില്‍ വെച്ചാണ് അന്‍സാഫിനെ സംഘം മര്‍ദിച്ചത്. കഞ്ചാവ് വില്പനയെ ചോദ്യം ചെയ്തതിനാണ് മര്‍ദനമെന്നും അന്‍സാഫിന്റെ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Assault, Police, Investigation, Crime, Ganja, case, Travel owner assaulted for questioning ganja sale; Complaint lodged
Keywords: Kasaragod, Kerala, news, Attack, Assault, Police, Investigation, Crime, Ganja, case, Travel owner assaulted for questioning ganja sale; Complaint lodged