city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Verdict | ഊമപ്പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായകമായത് സ്പെഷ്യല്‍ എഡ്യൂകേഷന്‍ അധ്യാപികയുടെ തര്‍ജമ; ക്രൂരമായ സംഭവത്തില്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി

കാസര്‍കോട്: (www.kasargodvartha.com) വെള്ളം ചോദിച്ചെത്തി 16 കാരിയായ ഊമ പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗിമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 10 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതില്‍ നിര്‍ണായകമായത് സ്പെഷ്യല്‍ എഡ്യൂകേഷന്‍ അധ്യാപികയുടെ തര്‍ജമ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുരേഷി (45) നെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ പോക്‌സോ കോടതി ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
             
Verdict | ഊമപ്പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായകമായത് സ്പെഷ്യല്‍ എഡ്യൂകേഷന്‍ അധ്യാപികയുടെ തര്‍ജമ; ക്രൂരമായ സംഭവത്തില്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി

തുടക്കത്തില്‍ കേസ് പൊലീസില്‍ എത്തിയപ്പോള്‍ പീഡനത്തിന്റെ തീവ്രത പൊലീസിന് ബോധ്യപ്പെട്ടിരുന്നില്ല. പിന്നീട് കാസര്‍കോട് മാര്‍ത്തോമാ ബധിര വിദ്യാലയത്തിലെ സ്പെഷ്യല്‍ എഡ്യൂകേഷന്‍ അധ്യാപികയുടെ തര്‍ജിമയിലൂടെയാണ് പീഡനത്തിന്റെ ഗുരുതരമായ സ്വഭാവം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായത്. ഇതോടെ അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

പൊലീസിന്റെ അന്വേഷണത്തിലും കോടതിയിലെ വിചാരണ വേളയിലും സ്പെഷ്യല്‍ എഡ്യൂകേഷന്‍ അധ്യാപികയുടെ സേവനം ലഭിച്ചത് നിര്‍ണായകമായി. ഇരയായ പെണ്‍കുട്ടിയുടെ മാതാവും രണ്ട് സഹോദരങ്ങളും സംസാര ശേഷിയില്ലാത്തവരാണ്. പിതാവ് അസുഖബാധിതനാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രതിയും ഒരേ രാഷ്ട്രീയ പാര്‍ടിയുടെ അനുഭാവികളായതിനാല്‍ കേസ് ഒതുക്കാനുള്ള ശ്രമം തുടക്കത്തില്‍ നടന്നിരുന്നു. മഹിളാസംഘടനയും പൊലീസിനെ ഘരാവോ ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.
                
Verdict | ഊമപ്പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായകമായത് സ്പെഷ്യല്‍ എഡ്യൂകേഷന്‍ അധ്യാപികയുടെ തര്‍ജമ; ക്രൂരമായ സംഭവത്തില്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി

പ്രോസിക്യൂഷന്റെ വാദം കോടതി അതേരീതിയില്‍ കണക്കിലെടുത്തതും ദുര്‍ബല വിഭാഗത്തില്‍ പെട്ട കുട്ടിക്ക് നിയമപരമായ നീതി ലഭിക്കുന്നതിലും കോടതി ഉത്തരവ് സഹായിച്ചതായി പ്രോസിക്യൂടര്‍ അഡ്വ. പ്രകാശ അമ്മണ്ണായ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഫോറന്‍സിക് പരിശോധനയില്‍ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ പുരുഷ ബീജവും രക്തക്കറയും കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായിരുന്നു. മഞ്ചേശ്വരം ഗവ. ആശുപത്രിയിലാണ് പെണ്‍കുട്ടിയെ ആദ്യം എത്തിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ മുറിവുള്ളതായും ക്രൂരമായ പീഡനം നടന്നതായും ഡോക്ടര്‍ അറിയിച്ചതോടെ പെണ്‍കുട്ടിയെ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പ്രതിക്ക് നാല് വകുപ്പുകളിലായി നാല് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി വിധിച്ചിരിക്കുന്നത്. പ്രതി ഇത് അടച്ചില്ലെങ്കില്‍ എട്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇരയ്ക്കുള്ള നഷ്ടപരിഹാരം നല്‍കാനും കോടതി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. മഞ്ചേശ്വരം എസ്‌ഐ ആയിരുന്ന പി പ്രമോദ് ആദ്യാന്വേഷണം നടത്തിയ കേസില്‍ തുടരന്വേഷണം നടത്തിയത് ഡിവൈ എസ് പി യായ ടിപി പ്രേമരാജനും കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് കുമ്പള ഇന്‍സ്‌പെക്ടറായിരുന്ന കെപി സുരേഷ് ബാബുവുമാണ്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Court-Order, Court, Verdict, Molestation, Crime, Assault, Translation of special education teacher is crucial in assault case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia