city-gold-ad-for-blogger

Police Booked | ട്രാൻസ്ജെൻഡർ ദമ്പതികളെ ആക്രമിച്ചതായി പരാതി; 5 പേർക്കെതിരെ കേസ്

പേരാവൂർ: (www.kasargodvartha.com) തൊണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിൽ ട്രാൻസ് ജെൻഡർ ദമ്പതികളെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചെന്ന പരാതിയിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. ട്രാൻസ് വുമൺ ശിഖ (29) ട്രാൻസ്മെൻ കോക്കാട്ട് ബെനിഷ്യോ (45) എന്നിവരെ ആക്രമിച്ചെന്ന പരാതിയിലാണ് ബെനിഷ്യോയുടെ സഹോദരൻ സന്തോഷ്, സുഹൃത്തുക്കളായ രതീശൻ , കോക്കാട്ട് തോമസ്, സോമേഷ്, ജോഫി ആന്റണി എന്നിവർക്കെതിരെ ഐപിസി 341, 323, 324, 451, 427, 506, 34 എന്നീ വകുപ്പുകൾ പ്രകാരം പേരാവൂർ പൊലീസ് കേസെടുത്തത്.
  
Police Booked | ട്രാൻസ്ജെൻഡർ ദമ്പതികളെ ആക്രമിച്ചതായി പരാതി; 5 പേർക്കെതിരെ കേസ്

കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാന്ന് സംഭവം നടന്നത്. ബെനീഷ്യോയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തങ്ങളെ അക്രമിച്ചുവെന്നാണ് ദമ്പതികളുടെ പരാതി. 'വീടിനു നേരെ കല്ലെറിഞ്ഞതിനു ശേഷമായിരുന്നു ആക്രമണം. ശിഖയുടെ മുടി ചുറ്റി പിടിച്ച് തല ഭിത്തിയിലിടിക്കുകയും നെഞ്ചിലിലിടിച്ചും കഴുത്തിന് കത്തിവെച്ചു ഭീഷണിപ്പെടുത്തി', പരാതിയിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾ സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് ബെനീഷ്യോക്ക് കൂടി അവകാശപെട്ട തൊണ്ടിയിലെ തറവാട് വീട്ടിലേക്ക് താമസം മാറിയത്.

എന്നാൽ ബെനീഷ്യോയുടെ അമ്മയ്ക്കും സഹോദരനും തങ്ങൾ വീട്ടിൽ താമസിക്കുന്നതിന് താൽപര്യമില്ലെന്ന് ബെനീഷ്യോ പറയുന്നു. ഇതേ തുടർന്ന് നിരവധി തവണ വീട്ടിൽ പ്രശ്നങ്ങളുണ്ടാവുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിൽ കത്തിയുമായി വന്ന ബെനീഷ്യോയുടെ സഹോദരനും സുഹൃത്തുക്കളും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഇരുവരെയും മർദിക്കുകയും കത്തി കഴുത്തിൽ വെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ശിഖ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

Keywords:  Ernakulam, Kerala, News, Top-Headlines, Latest-News, Assault, Crime, Injured, Complaint, Case, Police, Hospital, Trans Couple Assaulted; Police Booked.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia