city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crime | ചന്ദ്രന്റെ കൊലപാതകം: ഇല്ലാതായത് ഒരു കുടുംബത്തിൻ്റെ അത്താണി; ഭാര്യ രോഗി, മകൾക്ക് കാഴ്ച പരിമിതി, മറ്റൊരു മകൾ അപകടത്തിൽ പെട്ട് കാലിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിൽ; പ്രതിയായ അനുജൻ അറസ്റ്റിൽ

Tragic Family Rivalry Ends in Murder
Photo: Arranged

● സ്വത്ത് തർക്കമായിരുന്നു കാരണം.
● കൊലപാതകം നടന്നത് തിങ്കളാഴ്ച രാത്രി.
● മരിച്ച ചന്ദ്രൻ കൂലിപ്പണിക്കാരനായിരുന്നു.

കാസർകോട്: (KasargodVartha) കുടുംബവഴക്കിനെ തുടർന്ന് അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചെമ്മനാട് മാവില റോഡ് പേറവളപ്പിൽ ഐങ്കൂറൻ ചന്ദ്രനെ (52) വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എ ഗംഗാധരനെ (48) യാണ് മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഓടിക്കൂടിയവർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

ചേറവളപ്പിലെ മണികണ്‌ഠൻ (48), ഗോപാലൻ (49) എന്നിവർക്ക് അക്രമം തടയുന്നതിനിടെ പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് വഴക്കും പിന്നാലെ കൊലപാതകവും  നടന്നത്. കൂലിത്തൊഴിലാളിയായ ചന്ദ്രൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു. ഈ സമയം സ്വത്ത് ഉൾപെടെയുള്ള വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതി ഗംഗാധരൻ വീട്ടിൽ ബഹളം സൃഷ്‌ടിച്ചു. 

പിന്നാലെ ഗംഗാധരൻ അവിടെ ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് ചന്ദ്രൻ്റെ നെഞ്ചിലേക്കു കുത്തുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് സമീപവാസികൾ ഓടി എത്തുമ്പോഴേക്കും ചന്ദ്രൻ വീടിനു പുറത്ത് തളർന്നു വീണിരുന്നു. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഏറെക്കാലം നാട്ടിൽ ഇല്ലായിരുന്ന ഗംഗാധരൻ അടുത്തിടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. വീട്ടിലെത്തിയാൽ സ്വത്ത് വിഹിതം ആവശ്യപ്പെട്ട് ഗംഗാധരൻ എന്നും സഹോദരനുമായി വഴക്കിടാറുണ്ടെന്ന് ബന്ധുക്കളും പ്രദേശവാസികളും പൊലീസിന് മൊഴി നൽകി. 

tragic family rivalry ends in murder

പോസ്റ്റ് മോർടത്തിന് ശേഷം ചന്ദ്രന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചന്ദ്രന്റെ ഭാര്യ രോഗ ബാധിതയാണ്. ഇവരുടെ ചികിത്സ നാട്ടുകാരുടെ സഹായത്തോടെയാണ് നടന്നുവരുന്നത്. ഒരു മകൾ കാഴ്ച പരിമിതിയുള്ളയാളാണ്. മറ്റൊരു മകൾ അടുത്തിടെയുണ്ടായ വാഹനാപകടത്തെ തുടർന്ന് കാലിന് പരുക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയാണ്. ചന്ദ്രൻ കൂലിവേല ചെയ്തുകൊണ്ട് കിട്ടുന്ന തുക കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞുവന്നിരുന്നത്.

ചന്ദ്രന്റെ മരണത്തോടെ ഇവരുടെ വരുമാനം തന്നെ അടഞ്ഞിരിക്കുകയാണ്. ഇവരുടെ തുടർന്നുള്ള ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്നത് ചോദ്യ ചിഹ്നമായി മുന്നിൽ നിൽക്കുകയാണ്. ചന്ദ്രന്റെ ഭാര്യയുടെ ചികിത്സയും വീട്ടുചിലവും എല്ലാം കൊണ്ട് നട്ടം തിരിയുന്നതിനിടയിലാണ് അനിയന്റെ കൈകളാൽ ക്രൂരമായ കൊലപാതകം നടന്നിരിക്കുന്നത്. ചന്ദ്രനെ വെട്ടാൻ ഉപയോഗിച്ച വാക്കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

ഒരു തവണ കുത്താൻ ആഞ്ഞപ്പോൾ ഓടിക്കൂടിയവർ തടഞ്ഞതിനാൽ കത്തി താഴെ വീണിരുന്നു. എന്നാൽ നിലത്തുവീണ കത്തിയെടുത്ത് ഗംഗാധരൻ ജ്യേഷ്ഠനെ കുത്തുകയായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർടം റിപോർടിലെ സൂചനകൾ പുറത്തുവരുന്നത്. ഞെറ്റിയിൽ അടക്കം ശരീരത്തിൽ മൂന്നിലധികം മുറിവുകൾ ഉണ്ടായിരുന്നു. മേൽപറമ്പ് ഇൻസ്‌പെക്ടർ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതി ഗംഗാധരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

#KasargodMurder #FamilyTragedy #KeralaNews #JusticeForVictim

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia