Action | 'ഐഎഎസ് അകാഡമിയുടെ പരിധിയിൽ പുകയില ഉത്‌പന്നം വിൽപന'; കാസർകോട്ടെ പൊതുപ്രവർത്തകനായ വിദ്യാർഥിയുടെ ഇടപെടലിൽ നിയമനടപടിയും പിഴ ചുമത്തലും
● പാളയത്തെ ലീഡ് ഐഎഎസ് അകാഡമിയിലെ വിദ്യാർത്ഥിയാണ് പരാതിക്കാരൻ.
● എക്സൈസ് കമീഷണറുടെ നിർദേശപ്രകാരം അന്വേഷണം നടത്തി.
● കോട്പാ നിയമപ്രകാരമാണ് കേസെടുത്തത്.
തിരുവനന്തപുരം: (KasargodVartha) പാളയത്തെ ലീഡ് ഐഎഎസ് അകാഡാമിയുടെ പരിധിയിൽ പുകയില ഉത്പന്നം വിറ്റെന്ന പരാതിയിൽ പെട്ടി കടയ്‌ക്കെതിരെ പുകയില ഉൽപന്നങ്ങളുടെ നിർമാണവും വിതരണവും തടയുന്ന കോട്പാ നിയമപ്രകാരം കേസെടുത്ത് പിഴ ചുമത്തി.
കാസർകോട് സ്വദേശിയും തൃക്കരിപ്പൂർ അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗവും അകാഡമിയിലെ വിദ്യാർഥിയും കൂടിയായ എം വി ശില്പരാജാണ് വിദ്യാർഥികളുടെ പഠനാന്തരീക്ഷത്തെ ബാധിക്കുന്ന വിഷയമായതിനാൽ എക്സൈസ് കമീഷണർക്ക് വിവരം നൽകിയത്.
അന്വേഷണ റിപോർടിന്റെ അടിസ്ഥാനത്തിൽ പെട്ടിക്കടയും സമീപപ്രദേശങ്ങളും നിരീക്ഷിക്കുമെന്നും കമീഷണർ ശിൽപരാജിനെ അറിയിച്ചു. കൂടുതൽ കടകളുടെ വിവരങ്ങൾ കൂടി ശില്പരാജ് എക്സൈസിന് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ശിൽപരാജ് പറഞ്ഞു.
#IASAcademy #Kerala #tobacco #sale #student #complaint #law #health #education