തിരൂറില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത് പിതാവ് പണിക്കൂലി നല്‍കാത്തതിലുള്ള വിരോധത്തിലെന്ന് പ്രതിയുടെ മൊഴി
Oct 1, 2018, 10:25 IST
തിരൂര്‍: (www.kasargodvartha.com 01.10.2018) തിരൂറില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത് പിതാവ് പണിക്കൂലി നല്‍കാത്തതിലുള്ള വിരോധത്തിലെന്ന് പ്രതിയുടെ മൊഴി. കഴിഞ്ഞ ദിവസമാണ് ഇതരസംസ്ഥാന തൊഴിലാളിയായ സാദത്ത് ഹുസൈന്‍ ബന്ധുകൂടിയായ സമീന കാത്തൂറിനെ കുത്തിക്കൊലപ്പെടുത്തിയത്. വാടകക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരാണ് ഇരുവരും. ക്വാര്‍ട്ടേഴ്‌സില്‍ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ സാദത്ത് സമീനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ തിരൂര്‍ വിഷുപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്‌സിലെ പോലീസ് തെളിവെടുപ്പ് നടത്തി. കുത്തിയ കത്തിയും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. സമീപത്ത് താമസിക്കുന്ന മറ്റ് ഇതരസംസ്ഥാന തൊഴിലാളികളെയും തെളിവെടുപ്പിനെത്തിയ സംഘം ചോദ്യം ചെയ്തു. നാട്ടുകാരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. തിരൂര്‍ സി ഐ അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
സമീന കാത്തൂറിന്റെ പിതാവ് സുന്ദറിന്റെ കൂടെയാണ് സാദത്ത് കെട്ടിടനിര്‍മാണ ജോലി ചെയ്തിരുന്നത്. നാലു വര്‍ഷം പണിയെടുത്ത കൂലിയായ 90,000 രൂപ സുന്ദര്‍ നല്‍കാനുണ്ടെന്നാണ് പ്രതി പറയുന്നത്. കഴിഞ്ഞ ദിവസം പണം ആവശ്യപ്പെട്ട് വീട്ടില്‍ എത്തിയപ്പോള്‍ പിതാവ് നാട്ടില്‍പ്പോയെന്ന് സമീന അറിയിച്ചു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനിടയിലാണ് സമീനയെ കുത്തിയതെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Murder, Crime, Malappuram, Tirur murder; Evidence collected
< !- START disable copy paste -->