Arrested | 'വ്യായാമശാലയില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം'; ട്രെയിനര്‍ അറസ്റ്റില്‍
തൃശൂര്‍: (www.kasargodvartha.com) വ്യായാമശാലയില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ട്രെയിനര്‍ അറസ്റ്റില്‍. അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യായാമശാലയില്‍ വ്യായാമം കഴിഞ്ഞ യുവതി സ്റ്റീം ബാത് ചെയ്യുന്നതിനിടെയാണ് ലൈംഗികാതിക്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
യുവതി ബഹളം വച്ചതോടെ പ്രതി പിന്മാറിയെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മറ്റൊരു പീഡനകേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Thrissur, News, Kerala, Top-Headlines, Arrested, Crime, Molestation, Woman, Thrissur: Gym trainer arrested in molestation case.