Arrested | കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
Oct 21, 2022, 14:38 IST
കാസര്‍കോട്: (www.kasargodvartha.com) കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടിഎ ശഈല്‍ ഖാന്‍ (36), അബ്ദുല്‍ ഖാദര്‍ (39), ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തസ്ലീം (33) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച വൈകീട്ട് ഫോര്‍ട് റോഡില്‍ വെച്ചാണ് യുവാക്കളെ കാസര്‍കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. ആറ് ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ശക്തമായ നടപടികളാണ് മയക്കുമരുന്നിനെതിരെ ജില്ലയിലുടനീളം പൊലീസ് സ്വീകരിച്ച് വരുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Drugs, MDMA, Three youths arrested with MDMA drug.
< !- START disable copy paste -->