Arrest | ചൂരിയിൽ റോഡിൽ ബിയർ കുപ്പിയെറിഞ്ഞ് സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കേസിൽ 3 യുവാക്കൾ അറസ്റ്റിൽ
● മനീഷ് കുമാർ, കെ ആർ അവിനാഷ്, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.
● ചൊവ്വാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം
● ബിഎൻഎസ് 196, 296 (ബി), 351(2), 298, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്
കാസർകോട്: (KasargodVartha) റോഡിൽ ബിയർ കുപ്പികൾ എറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് യുവാക്കളെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മനീഷ് കുമാർ (21), കെ ആർ അവിനാഷ് (21), അഭിലാഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി 12.30 ഓടെ പഴയ ചൂരിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് വാക് തർക്കമുണ്ടായതിന് പിന്നാലെയാണ് സംഭവം അരങ്ങേറിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയിട്ടുണ്ട്. ബിഎൻഎസ് 196, 296 (ബി), 351(2), 298, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ കാസർകോട് ഇൻസ്പെക്ടർ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിരുത്തിയിരുന്നു. നഗരത്തിൽ പൊതുശല്യമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
#Kasargod #arrest #beerbottles #disturbance #Choori #Kerala #police