Arrested | 'അണിഞ്ഞൊരുങ്ങിയെത്തും; മാല പൊട്ടിക്കല്‍ സംഘത്തിലെ 3 യുവതികള്‍ പിടിയില്‍'; ഗ്രേഡ് എസ്‌ഐക്ക് തോന്നിയ സംശയം തുണയായി
Feb 13, 2023, 21:23 IST
കരിവെള്ളൂര്‍: (www.kasargodvartha.com) അണിഞ്ഞൊരുങ്ങിയെത്തി ഓടോറിക്ഷയിലും ബസിലും യാത്ര ചെയ്യുന്നവരുടെയും ഉത്സവ പറമ്പുകളിലെത്തി സ്ത്രീകളുടെയും കുട്ടികളുടെയും മാല പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ മൂന്ന് യുവതികള്‍ കരിവെള്ളൂരില്‍ പിടിയിലായതായി പൊലീസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശിനികളായ യുവതികളെയാണ് കൊഴുമ്മല്‍ മുണ്ട്യക്കാവ് റോഡില്‍ വെച്ച് തലശേരി ഗ്രേഡ് എസ്‌ഐ രൂപേഷ് പ്രദേശവാസികളുടെയും ഓടോറിക്ഷ ഡ്രൈവര്‍മാരുടെയും സഹായത്തോടെ പിടികൂടിയത്.
കൊഴുമ്മല്‍ ക്ഷേത്ര പറമ്പിലെത്തി തിരിച്ചുപോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. 'തലശേരിയിലെ എസ്‌ഐ രൂപേഷ് കൊഴുമ്മലിലെ ഭാര്യാഗൃഹത്തിലെത്തിയതായിരുന്നു. വീടിന് സമീപം റോഡില്‍ നില്‍ക്കുകയായിരുന്ന മൂന്ന് യുവതികളെയും സംശയം തോന്നി നിരീക്ഷിക്കുകയും കൈയിലെ ഫോണില്‍ നിന്നും തലശേരിയില്‍ നടന്ന മാല പൊട്ടിക്കല്‍ കേസിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിച്ച് വനിതാ പൊലീസുകാരുടെ സഹായത്തോടെ തലശേരിയിലേക്ക് കൊണ്ടു പോകുകയായിരുന്നു', പൊലീസ് പറഞ്ഞു.
കുറച്ച് ദിവസം മുമ്പ് കരിവെള്ളൂര്‍ പുത്തൂരില്‍ അധ്യാപികയുടെ വീട് കുത്തിതുറന്ന് 20 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. പിടിയിലായ യുവതികള്‍ക്ക് ഈ മോഷണവുമായി പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Crime, Theft, Robbery, Three of gold chain snatching gang held.
< !- START disable copy paste -->