Conviction | 4 കിലോ കഞ്ചാവുമായി പിടിയിലായ 3 പേർക്ക് രണ്ട് വർഷം കഠിന തടവും പിഴയും
● 2019 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● കുഡ്‌ലു ആർ ഡി നഗർ നങ്കോയി റോഡിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
● അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) യാണ് വിധി പറഞ്ഞത്.
കാസർകോട്: (KasargodVartha) വീട്ടിൽ സൂക്ഷിച്ച നാല് കിലോഗ്രാം കഞ്ചാവുമായി പിടിയിലായ മൂന്ന് പേർക്ക് കോടതി രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ബി ഉണ്ണി (54), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡി ഹുസൈനാർ (31), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രതീഷ് കെ എന്ന ഉണ്ണി (29) എന്നിവരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. 2019 മാർച്ച് 24ന് നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടിയ കേസിലാണ് ഈ വിധി. കുഡ്‌ലു ആര്‍ ഡി നഗര്‍ നങ്കോയി റോഡിലെ ഉണ്ണിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കാസർകോട് എസ്ഐ ആയിരുന്ന ബാവിഷാണ് കഞ്ചാവ് പിടികൂടിയതും പ്രതികളെ അറസ്റ്റ് ചെയ്തതും.
തുടർന്നുള്ള അന്വേഷണം നടത്തിയത് സബ് ഇൻസ്പെക്ടർ ഷാജി പട്ടേരിയാണ്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ്ഐ മെൽബിൻ ജോസാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ സതീശൻ പി, അഡ്വ. ചിത്രകല എം എന്നിവർ ഹാജരായി.
also read: https://www.kasargodvartha.com/kerala/3-youths-held-with-ganjahtml/cid13818922.htm
#Kasaragod #Kerala #drugcase #courtverdict #cannabis #police #raid #india