Arrested | 'ബൈക് മോഷ്ടിച്ച് വില്‍പന'; 3 യുവാക്കള്‍ അറസ്റ്റില്‍
Nov 7, 2022, 21:35 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക് മോഷണം നടത്തി വില്‍പന നടത്തിയെന്ന കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശിയും ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടക ക്വാര്‍ടേഴ്‌സില്‍ താമസക്കാരനുമായ അഹ്മദ് നാദ്ശ (18), സൗരവ് (20), ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി സമീര്‍ (22) എന്നിവരെയാണ് ചന്തേര എസ്‌ഐ എംവി ശ്രീദാസ്, അഡീഷനല്‍ എസ്‌ഐ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത് ഇങ്ങനെ
'വാഹന പരിശോധനയ്ക്കിടെ തൃക്കരിപ്പൂര്‍ കൊക്കോ കടവില്‍ വെച്ചാണ് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈകുമായി കര്‍ണാടക സ്വദേശി അഹ്മദ് നാദ്ശയെ എസ്‌ഐ മുരളീധരനും സംഘവും പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈകാണെന്ന് വ്യക്തമായത്. സൗരവില്‍ നിന്ന് 10,000 രൂപക്ക് വാങ്ങിയ ബൈകാണെന്ന് വ്യക്തമായതതോടെയാണ് ബൈക് മോഷണത്തിന്റെ ചുരുളഴിഞ്ഞതും മൂന്ന് പ്രതികളും പൊലീസ് പിടിയിലായതും.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19ന് കാഞ്ഞങ്ങാട് മഡിയനിലെ പ്രസീതയുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 60 എഫ് 3156 നമ്പര്‍ ബൈക് വീടിന്റെ പോര്‍ചില്‍ നിന്നും സൗരവും മൂന്നാം പ്രതി സമീറും കൂടി മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് കിഡ്‌നി രോഗിയായ ഭര്‍ത്താവിന്റെ ചികിത്സാര്‍ഥം കുടുംബം വീടുപൂട്ടി എറണാകുളത്ത് പോയ തക്കം നോക്കിയാണ് പ്രതികള്‍ ബൈക് മോഷ്ടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു'.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Bike-Robbery, Robbery, Theft, Three Held For Bike Theft.
< !- START disable copy paste -->