Police Booked | തട്ടുകടക്കാരനെയും തടയാൻ ചെന്ന മകനെയും മർദിച്ചതായി പരാതി; 3 പേർക്കെതിരെ കേസ്
May 14, 2024, 20:13 IST
ബംബ്രാണ അണിത്തടുക്കയിലാണ് സംഭവം
കുമ്പള: (KasaragodVartha) തട്ടുകടക്കാരനെയും തടയാൻ ചെന്ന മകനെയും മർദിച്ചതായി പരാതി. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ബംബ്രാണ അണിത്തടുക്കയിലെ ബി രമേശന്റെ (48) പരാതിയിലാണ് ഹരീഷ, യോഗേഷ്, സനീഷ് എന്നിവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ ബംബ്രാണ അണിത്തടുക്കയിലാണ് സംഭവം.
കബഡി ടൂർണമെൻ്റ് നടക്കുന്ന സ്ഥലത്ത് തട്ടുകട നടത്തുകയായിരുന്ന പരാതിക്കാരനെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവം കണ്ട് തടയാനെത്തിയ മകനെ രണ്ടും മൂന്നും പ്രതികൾ അക്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.