Case | ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയെന്ന് പരാതി; 3 പേർക്കെതിരെ കേസ്

● നീലേശ്വരം അപകടത്തിന് ശേഷം മുന്നറിയിപ്പ് നൽകിയിരുന്നു
● ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാണ്ടിക്കണ്ടം എന്ന സ്ഥലത്താണ് സംഭവം
● ബുധനാഴ്ച വൈകുന്നേരം 6.55 നാണ് വെടിക്കെട്ട് നടന്നത്.
ആദൂർ: (KasargodVartha) ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ മധുസൂദനൻ (48) എന്നയാൾക്കും കണ്ടലാറിയാവുന്ന രണ്ടുപേർക്കുമെതിരെയാണ് എസ്ഐ സി റുമേഷിൻ്റെ പരാതിയിൽ കേസെടുത്തത്.
കുണ്ടംകുഴി ക്ഷേത്രത്തിൽ ആറാട്ട് ഉത്സവം നടക്കുന്നതിനോടനുബന്ധിച്ച് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന പാണ്ടിക്കണ്ടം പാലത്തിന് സമീപം ബുധനാഴ്ച വൈകുന്നേരം 6.55 മണിയോടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്നാണ് കേസ്.
സ്ഥലത്തെത്തിയ പൊലീസ് അശ്രദ്ധമായി സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് മൂന്നുപേർക്കെതിരെ കേസെടുത്തത്. നീലേശ്വരം വെടിക്കെട്ട് അപകടത്തിന് ശേഷം അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
#Kundamkuzhi #Fireworks #PoliceAction #TempleFestival #Kasaragod #Kerala