Arrest | വധശ്രമക്കേസിൽ 11 വർഷമായി മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി അടക്കം 3 പേർ അറസ്റ്റിൽ
Updated: Oct 22, 2024, 18:32 IST

Photo: Arranged
● 2013ലെ നരഹത്യാശ്രമ കേസ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികൾ
● പൊലീസ് ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു
● വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്
കുമ്പള: (KasargodVartha) വധശ്രമക്കേസിൽ 11 വർഷമായി മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി അടക്കം മൂന്ന് പേർ അറസ്റ്റിലായി. കുമ്പള പൊലിസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദലി, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അച്ചു എന്ന അബ്ദുൽ ആരിഫ് (45), കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അശ്റഫ് എന്നിവരാണ് പിടിയിലായത്.
അബ്ദുൽ ആരിഫ് 2013ലെ നരഹത്യാശ്രമ കേസിലും, മുഹമ്മദലി അടിപിടിക്കേസിലും, മുഹമ്മദ് അശ്റഫ് ചെക് കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
കുമ്പള പൊലീസ് ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാർ, എസ്ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിനോദ്, മഹേഷ്, വിപിൻ ചന്ദ്രൻ, ശരത്, പ്രശാന്ത് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
#KeralaPolice #Arrest #MurderAttempt #Crime #KeralaNews #IndiaNews