Arrest | യുവാവിനെ തടഞ്ഞുനിർത്തി തലക്കടിച്ചും മർദിച്ചും ഗുരുതരമായി പരുക്കേൽപിച്ചുവെന്ന കേസിൽ 3 പേർ അറസ്റ്റിൽ

● കാസർകോട് ടൗൺ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
● മിഥുൻ രാജ്, നവീൻ കുമാർ, ദിനേശ എന്നിവരാണ് അറസ്റ്റിലായത്.
● വിജേഷ് എന്ന യുവാവിനാണ് പരുക്കേറ്റത്.
● അണങ്കൂർ ജെ പി നഗറിലാണ് സംഭവം നടന്നത്.
കാസർകോട്: (KasargodVartha) അണങ്കൂർ ജെ പി നഗറിൽ ബൈകിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി തലക്കടിച്ചും മർദിച്ചും ഗുരുതരമായി പരുക്കേൽപ്പിച്ചുവെന്ന കേസിൽ മൂന്ന് പേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മിഥുൻ രാജ് (27), നവീൻ കുമാർ (45), ദിനേശ (24) എന്നിവരാണ് അറസ്റ്റിലായത്. അണങ്കൂർ ജെ പി നഗർ സ്വദേശിയായ വിജേഷിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.
ഇക്കഴിഞ്ഞ ജനുവരി 23ന് രാത്രി 8.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിജേഷ് ബൈകിൽ സഞ്ചരിക്കുമ്പോൾ മിഥുൻ രാജ്, നവീൻ കുമാർ, ദിനേശ എന്നിവരും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേരും ചേർന്ന് തടഞ്ഞുനിർത്തുകയും കോളറിൽ പിടിക്കുകയും മുഖത്തടിക്കുകയും ഹെൽമെറ്റ് കൊണ്ടും മരവടി കൊണ്ടും തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തുവെന്നാണ് കേസ്.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) യിലെ 189(2), 191(2), 191(3), 126(2), 115(2), 118(1), 110, 190 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഡിവൈഎസ്പി സി കെ സുനിൽകുമാറിൻ്റെ നിർദേശപ്രകാരം കാസർകോട് എസ്ഐ പ്രതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Three individuals were arrested in Kasaragod for assaulting a youth. The victim was attacked with a helmet and wooden stick. Police have registered a case against the accused for attempted murder.
#Kasaragod #Crime #Arrest #Assault #KeralaPolice #Violence