Crime | നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് 4 കിലോയ്ക്കടുത്ത് സ്വർണം വിൽക്കാൻ ശ്രമം; 3 പേർ പിടിയിൽ

● പ്രതികൾ കർണാടകയിൽ നിന്നുള്ളവരാണ്.
● ഇവർ പൂക്കച്ചവടം നടത്തുകയായിരുന്നു.
● സിനിമാ പ്രവർത്തകനെയാണ് ഇവർ ലക്ഷ്യമിട്ടത്.
ചന്തേര: (KasargodVartha) നിധി കിട്ടിയെന്ന് വിശ്വസിപ്പിച്ച് നാല് കിലോയ്ക്കടുത്ത് വ്യാജ സ്വർണാഭരണങ്ങൾ വിൽക്കാൻ ശ്രമിക്കവേ മൂന്ന് പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. കർണാടക മാണ്ഡ്യ ശ്രീരംഗപട്ടണത്തെ ധർമ്മരാജ് (43), ശ്യാംലാൽ (42), ശ്യാംലാലിന്റെ ഭാര്യ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പൂക്കച്ചവടത്തിന്റെ മറവിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ വാടക വീട്ടിൽ താമസിക്കുന്നതിനിടെ വൻതുകയ്ക്ക് നിധി കിട്ടിയ മാലകൾ സിനിമാ പ്രവർത്തകന് വിൽപന നടത്താൻ ശ്രമിച്ചതോടെ വിവരം പൊലീസിന് കൈമാറുകയായിരുന്നു.
തുടർന്ന് തട്ടിപ്പ് സംഘത്തെ കുരുക്കാൻ ഇവരുടെ താമസസ്ഥലത്തെത്തിയ പൊലീസ് സംഘം ബാഗിൽ സൂക്ഷിച്ച വ്യാജ സ്വർണവും തട്ടിപ്പ് സംഘത്തെയും പിടികൂടുകയായിരുന്നു.
Three individuals were arrested in Chanthara for attempting to sell nearly four kilograms of counterfeit gold jewelry, claiming it was a treasure find. The accused, residents of Karnataka, were apprehended while trying to sell the fake gold to a film professional.
#Fraud #GoldScam #Arrested #Karnataka #Kerala #Crime