Case | 'പോക്സോ കേസ് ഇരയ്ക്ക് എട്ടിൻ്റെ പണി കൊടുക്കുമെന്ന് ഭീഷണി'; മാതാവിൻ്റെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ്; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ

● 2022-ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി ജാമ്യത്തിലിറങ്ങിരുന്നു
● കേസ് ഇപ്പോൾ കോടതിയിൽ വിചാരണ ഘട്ടത്തിലാണ്
● കേസ് പിൻവലിക്കാത്തതിലുള്ള വിരോധമാണ് ഭീഷണിക്ക് കാരണമെന്ന് ബന്ധുക്കൾ.
ചിറ്റാരിക്കാൽ: (KasargodVartha) പോക്സോ കേസിലെ പ്രതി ഇരയുടെ വീട്ടിലെത്തി മാതാവിനെയും ഇരയെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സന്ദീപ് എന്ന യുവാവിനെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്.
ഫെബ്രുവരി 19ന് രാതി 11ന് രാത്രി ഇരയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കടന്ന് വന്ന പ്രതി സന്ദീപ് 'വീട്ടിൽ പറഞ്ഞു തീർക്കേണ്ട പ്രശ്നം കേസാക്കിയെന്നും, എന്നെ കിടത്തിയാൽ ഞാൻ വന്ന പിന്നെ ഓക്ക് എട്ടിൻ്റെ പണി കൊടുക്കും', എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മാതാവ് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്
.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 2022ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ റിമാൻഡിൽ കഴിഞ്ഞ് ജാമ്യം നേടി പുറത്തിറങ്ങിയ പ്രതിയാണ് സന്ദീപ്. പൊലീസിൽ കേസ് കൊടുത്ത വിരോധമാണ് ഭീഷണിക്ക് കാരണമെന്നാണ് ഇരയുടെ ബന്ധുക്കൾ പറയുന്നത്.
പോക്സോ കേസ് നിലവിൽ ഹൊസ്ദുർഗ് പോക്സോ കോടതിയിൽ വിചാരണ നടപടിയിലേക്ക് കടക്കുന്നതിനിടെയാണ് പ്രതി ഇരയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതി ഉയർന്നിരിക്കുന്നത്. മാതാവിൻ്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ചിറ്റാരിക്കാൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
അതിനിടെ പേ.ക്സോ കേസിലെ ഇരയെ എട്ടിൻ്റെ പണി നൽകുമെന്ന് ഭീഷണിപ്പെടുത്തിയത് ഗൗരവമായ സംഭവമായിരുന്നിട്ടും പൊലീസ് സാധാരണ ഭീഷണിയായി കണക്കാക്കി പ്രതിക്കെതിരെ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന ഭാരതീയ ന്യായ സംഹിത (ബി എൻ എസ്) പ്രകാരം 329 (3), 351 (2) വകുപ്പുകൾ അനുസരിച്ച് മാത്രമാണ് കേസെടുത്തിരിക്കുന്നത് എന്ന് ആക്ഷേപമുണ്ട്. തുടർ അന്വേഷണത്തിൽ വകുപ്പ് മാറ്റുന്ന കാര്യം പരിശോധിക്കുമെന്നാണ് പൊലീസ് കാസർകോട് വാർത്തയോട് പ്രതികരിച്ചത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A case was filed after a POCSO case accused threatened the victim’s family. Despite the gravity of the issue, only mild charges were applied.
#KasaragodNews, #POCSO, #Threatening, #CrimeNews, #KeralaNews, #PoliceCase