വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി; അയല്‍വാസിക്കെതിരെ കേസ്
Dec 5, 2017, 16:44 IST
പെര്‍ള: (www.kasargodvartha.com 05.12.2017) വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ അയല്‍വാസിക്കെതിരെ പോലീസ് കേസെടുത്തു. ഷേണി പഡ്യാനയിലെ രമേശന്റെ ഭാര്യ കമല (47)യാണ് പരാതിയുമായി പോലീസിലെത്തിയത്.
അയല്‍വാസി ഗോപാലകൃഷ്ണ (56) തിങ്കളാഴ്ച രാവിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നാണ് കമലയുടെ പരാതി. സംഭവത്തില്‍ ഗോപാലകൃഷ്ണക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കമാണ് ഭീഷണിക്ക് കാരണമെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Perla, news, complaint, case, Police, Threatening; case against neighbor
Keywords: Kasaragod, Kerala, Perla, news, complaint, case, Police, Threatening; case against neighbor