പോലീസിനെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ക്ക് 5,000 രൂപ പിഴ ശിക്ഷ
Nov 22, 2018, 19:53 IST
കാസര്‍കോട്: (www.kasargodvartha.com 22.11.2018) സംഘര്‍ഷം തടയാനെത്തിയ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ പ്രതികള്‍ക്ക് 5,000 രൂപ പിഴ ശിക്ഷ. നെല്ലിക്കുന്ന് ബീച്ച് റോഡിലെ കെ എം റിഷാദ് (25), നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം താമസിക്കുന്ന എന്‍ എസ് വിനോദ് കുമാര്‍ (36), നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ ബി വിവേക് ഷെട്ടി (29), കാസര്‍കോട് കസബയിലെ സി.എം റാഷിദ് (26) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി 5,000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
2018 മെയ് 21ന് നെല്ലിക്കുന്ന് ഓവര്‍ ബ്രിഡ്ജിന് സമീപം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. ഈ വിവരമറിഞ്ഞെത്തിയ കാസര്‍കോട് ടൗണ്‍ എസ് ഐ പി അജിത് കുമാര്‍, അഡീഷണല്‍ എസ് ഐ വേണുഗോപാല്‍, സിവില്‍ പൊലീസ് ഓഫീസര്‍ കെ കെ സതീഷ് എന്നിവരെ സംഘം തടയുകയും ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fine, accused, Top-Headlines, Crime, Threatening against Police; Fine for accused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Fine, accused, Top-Headlines, Crime, Threatening against Police; Fine for accused
< !- START disable copy paste -->