മാധ്യമപ്രവര്‍ത്തകന് നേരെ ഒറ്റനമ്പര്‍ ചൂതാട്ട മാഫിയകളുടെ ഭീഷണി; പോലീസില്‍ പരാതി നല്‍കി
Feb 15, 2018, 17:50 IST
നീലേശ്വരം: (www.kasargodvartha.com 15.02.2018) മാധ്യമ പ്രവര്‍ത്തകന് ഒറ്റനമ്പര്‍ ചൂതാട്ട മാഫിയകളുടെ ഭീഷണി. നീലേശ്വരം മെയിന്‍ ബസാര്‍ കേന്ദ്രീകരിച്ച് ഒറ്റ നമ്പര്‍ ചൂതാട്ടവും ബ്ലേഡ് മാഫിയയും നടത്തുന്ന വ്യക്തി കാഞ്ഞങ്ങാട്ടുനിന്നും പ്രസിദ്ധീകരിക്കുന്ന മലബാര്‍ വാര്‍ത്തയുടെ ലേഖകന് നേരെ കൊലവിളി ഉയര്‍ത്തുകയായിരുന്നു. നീലേശ്വരം കേന്ദ്രീകരിച്ച് നടക്കുന്ന ഒറ്റ നമ്പര്‍, ബ്ലേഡ് മാഫിയ ഇടപാടുകളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന റിപോര്‍ട്ടിന്റെ പേരിലാണ് ഭീഷണി.
വാര്‍ത്തയില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. മാഫിയക്ക് പിന്നില്‍ താനാണെന്ന് സ്വയം ഏറ്റെടുത്തുകൊണ്ടാണ് ഒരു വ്യക്തി രംഗത്ത് വന്നത്. സംഭവം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കി. ചില പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങളുടെ ഒറ്റ നമ്പര്‍ ചൂതാട്ടവും ബ്ലേഡ് ഇടപാടുമാണ് നീലേശ്വരം മെയിന്‍ ബസാറിലെ ബഹുനില കെട്ടിടം കേന്ദ്രീകരിച്ച് നടന്നുവരുന്നത്. ഇതില്‍ കരിന്തളത്തെ ക്രഷര്‍ ഉടമയും മുഖ്യ പങ്കാളിയാണ്. മെയിന്‍ ബസാറിലെ ഒറ്റ നമ്പര്‍, ബ്ലേഡ് ഇടപാട് സംഘത്തിന് പെണ്‍വാണിഭവവുമായും അടുത്ത ബന്ധമുണ്ട്.
സംഘത്തിലെ ചിലരെ പെണ്‍വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ നീലേശ്വരം പോലീസ് പിടികൂടിയിരുന്നുവെങ്കിലും സ്വാധീനത്തിന്റെ മറവില്‍ കേസില്‍ ഉള്‍പ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ചൂതാട്ടത്തില്‍ ബലിയാടായി നീലേശ്വരത്തും പരിസരത്തുമായി നിരവധി പേര്‍ ജീവനൊടുക്കിയിട്ടും ഇതുവരെ ചൂതാട്ട കേന്ദ്രത്തിലേക്ക് എത്തിനോക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. നീലേശ്വരം പോലീസിലെ മിക്ക ഉദ്യോഗസ്ഥരും ഈ മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ളവരാണ്. ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാന്‍ ആഡംബര വാഹനങ്ങളും ആഴ്ചതോറും നക്ഷത്ര ഹോട്ടലില്‍ മദ്യസല്‍ക്കാരവും മാഫിയാ സംഘം ഒരുക്കിക്കൊടുക്കാറുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, complaint, Media worker, Threatening, Crime, Threatening against media person; complaint lodged < !- START disable copy paste -->
വാര്‍ത്തയില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. മാഫിയക്ക് പിന്നില്‍ താനാണെന്ന് സ്വയം ഏറ്റെടുത്തുകൊണ്ടാണ് ഒരു വ്യക്തി രംഗത്ത് വന്നത്. സംഭവം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കി. ചില പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങളുടെ ഒറ്റ നമ്പര്‍ ചൂതാട്ടവും ബ്ലേഡ് ഇടപാടുമാണ് നീലേശ്വരം മെയിന്‍ ബസാറിലെ ബഹുനില കെട്ടിടം കേന്ദ്രീകരിച്ച് നടന്നുവരുന്നത്. ഇതില്‍ കരിന്തളത്തെ ക്രഷര്‍ ഉടമയും മുഖ്യ പങ്കാളിയാണ്. മെയിന്‍ ബസാറിലെ ഒറ്റ നമ്പര്‍, ബ്ലേഡ് ഇടപാട് സംഘത്തിന് പെണ്‍വാണിഭവവുമായും അടുത്ത ബന്ധമുണ്ട്.
സംഘത്തിലെ ചിലരെ പെണ്‍വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ നീലേശ്വരം പോലീസ് പിടികൂടിയിരുന്നുവെങ്കിലും സ്വാധീനത്തിന്റെ മറവില്‍ കേസില്‍ ഉള്‍പ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ചൂതാട്ടത്തില്‍ ബലിയാടായി നീലേശ്വരത്തും പരിസരത്തുമായി നിരവധി പേര്‍ ജീവനൊടുക്കിയിട്ടും ഇതുവരെ ചൂതാട്ട കേന്ദ്രത്തിലേക്ക് എത്തിനോക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. നീലേശ്വരം പോലീസിലെ മിക്ക ഉദ്യോഗസ്ഥരും ഈ മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ളവരാണ്. ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാന്‍ ആഡംബര വാഹനങ്ങളും ആഴ്ചതോറും നക്ഷത്ര ഹോട്ടലില്‍ മദ്യസല്‍ക്കാരവും മാഫിയാ സംഘം ഒരുക്കിക്കൊടുക്കാറുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, complaint, Media worker, Threatening, Crime, Threatening against media person; complaint lodged