city-gold-ad-for-blogger

Special Prosecutor | തോമസ് ക്രാസ്റ്റ വധം: അഡ്വ. കെ പത്മനാഭനെ സ്പെഷ്യൽ പ്രോസിക്യൂടറായി നിയമിച്ചു

Photo related to Thomas Crast murder case.
Photo: Arranged

● കൊല്ലപ്പെട്ട തോമസ് ക്രാസ്റ്റയുടെ ഭാര്യയും രണ്ട് പെൺമക്കളും സർകാരിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ നിയമനം. 
● 2023 ജൂണിലാണ് തോമസ് ക്രാസ്റ്റ കൊല്ലപ്പെട്ടത്. 
● കവർച്ചയ്ക്കിടെ തോമസ് ക്രാസ്റ്റയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നാണ് കേസ്. 
● കൊലപാതകം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്.

കാസർകോട്: (KasargodVartha) ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സീതാംഗോളിയിൽ കുഴൽ കിണർ ഏജൻ്റായിരുന്ന തോമസ് ക്രാസ്റ്റയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ സർകാർ സ്പെഷ്യൽ പ്രോസിക്യൂടറെ നിയമിച്ചു. പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അസിസ്റ്റൻ്റ് പ്രോസിക്യൂടറായി പ്രവർത്തിച്ച് ശ്രദ്ധ നേടിയ ഉദുമ സ്വദേശിയും കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനുമായ അഡ്വ. കെ പത്മനാഭനെയാണ് സ്പെഷ്യൽ പ്രോസിക്യൂടറായി നിയമിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട തോമസ് ക്രാസ്റ്റയുടെ ഭാര്യയും രണ്ട് പെൺമക്കളും സർകാരിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ നിയമനം. 2023 ജൂണിലാണ് തോമസ് ക്രാസ്റ്റ (62) കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ വീടിന് സമീപം താമസിക്കുന്ന മുനീർ, സി എച് അശ്റഫ് എന്നിവരാണ് കേസിലെ പ്രതികൾ. കവർച്ചയ്ക്കിടെ തോമസ് ക്രാസ്റ്റയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നാണ് കേസ്. 

കൊലപാതകം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. ബദിയഡുക്ക പൊലീസാണ് കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരു വർഷം മുൻപാണ് ക്രാസ്റ്റയുടെ ഭാര്യയും പെൺമക്കളും സ്പെഷ്യൽ പ്രോസിക്യൂടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർകാരിന് അപേക്ഷ സമർപ്പിച്ചത്. കേസിൽ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രാരംഭ വാദം കേൾക്കും.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ അറിയിക്കുക.

Advocate K Padmanabhan has been appointed as the special prosecutor in the Thomas Crast murder case. The case involves a murder that took place in June 2023.

#ThomasCrastMurder #SpecialProsecutor #Kasargod #LegalNews #CrimeNews #Justice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia