city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പപ്പിയെ അച്ച തല്ലി.. കണ്ണിനും കൈക്കും തലയ്ക്കും പൊതിരെ അടിച്ചു, ചോര ഞാനാണ് കഴുകിക്കളഞ്ഞത്; ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലുവയസുകാരന്റെ കരയിപ്പിക്കുന്ന മൊഴി

തൊടുപുഴ: (www.kasargodvartha.com 30.03.2019) പപ്പിയെ അച്ച തല്ലി.. കണ്ണിനും കൈക്കും തലയ്ക്കും പൊതിരെ അടിച്ചു, ചോര ഞാനാണ് കഴുകിക്കളഞ്ഞത്; തൊടുപുഴയില്‍ ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലുവയസുകാരന്റെ മൊഴി കണ്ണീരണിയിക്കുന്നു. തന്റെ സഹോദരനെ അമ്മയുടെ കാമുകന്‍ മര്‍ദിച്ചത് ഏറെ ഭയത്തോടെയും വേദനയോടെയുമാണ് നാലു വയസുകാരന്‍ വിവരിച്ചത്. കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായിരിക്കുകയാണ്.

അച്ചയും അമ്മയും കൂടെ പപ്പിയെ കാറില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയെന്നും എന്റെ പപ്പി എവിടെയാണെന്നും നാലുവയസുകാരന്‍ ചോദിക്കുന്നു. ചേട്ടനെ 'പപ്പി' എന്നാണ് കുട്ടി വിളിക്കുന്നത്. ഈ കുഞ്ഞും ക്രൂരമായ മര്‍ദനത്തിന് ഇരയായിട്ടുണ്ട്. വായിലും താടിയിലും ജനനേന്ദ്രിയത്തിലുമാണ് പരിക്കുള്ളത്.

കുട്ടിയുടെ മൊഴിയെടുക്കാന്‍ ആശുപത്രിയിലെത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളോട് കുട്ടി ഇതു തന്നെ ആവര്‍ത്തിച്ചു. ഈ കുട്ടിയുടെ വാക്കുകളിലൂടെയാണ് ക്രൂരമര്‍ദനത്തിന്റെ വിവരം പുറംലോകമറിഞ്ഞത്. സാരമായി പരിക്കേറ്റ കുട്ടിയിപ്പോള്‍ വല്യമ്മയുടെ സംരക്ഷണയിലാണ് കഴിയുന്നത്.

ഇരുമ്പ് കെട്ടിയ വോക്കിങ് സ്റ്റിക്ക് ഉപയോഗിച്ചാണ് അരുണ്‍ നിരന്തരമായി കുട്ടികളെ തല്ലിയിരുന്നത്. ഇടുക്കിയിലെ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിച്ചിരുന്ന മൂത്തകുട്ടി സഹപാഠികളോടുപോലും മിണ്ടാറില്ലായിരുന്നു. അധ്യാപകര്‍ കുട്ടിയോട് കാരണം തിരക്കിയപ്പോള്‍ 'എന്റെ അച്ഛന്‍ മരിച്ചുപോയി' എന്നുമാത്രമാണ് അവന്‍ കണ്ണീരോടെ പറഞ്ഞത്.

ബി ടെക്ക് ബിരുദദാരിയായ യുവതിയടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം മേയിലാണ് തിരുവനന്തപുരത്തുവെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മരിച്ച് ആറ് മാസത്തിന് ശേഷം യുവതി ഭര്‍ത്താവിന്റെ ബന്ധു കൂടിയായ അരുണിനടുത്തേക്ക് പോയി ഒപ്പം താമസമാക്കുകയായിരുന്നു. മക്കളെയും കൊണ്ടാണ് യുവതി പോയത്. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഇവരെ പോലീസ് പിടികൂടിയെങ്കിലും കോടതിയില്‍ നിന്ന് അരുണിനോടൊപ്പം പോകുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇവര്‍ ഇടുക്കിയിലെ കുമാരമംഗലത്ത് താമസം തുടങ്ങിയത്. ദമ്പതികളാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

അരുണ്‍ കൂടുതല്‍ സമയവും വീട്ടില്‍ തന്നെയായിരുന്നു. യുവതിയായിരുന്നു കാറോടിച്ച് പലപ്പോഴും പുറത്തുപോയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അയല്‍ക്കാരുമായി വലിയ ബന്ധമില്ലായിരുന്നു. ഇരുനില വീടിന്റെ താഴത്തെ നിലയിവായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സംഭവദിവസം മുകളില്‍ ആളുണ്ടായിരുന്നില്ല.

പപ്പിയെ അച്ച തല്ലി.. കണ്ണിനും കൈക്കും തലയ്ക്കും പൊതിരെ അടിച്ചു, ചോര ഞാനാണ് കഴുകിക്കളഞ്ഞത്; ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലുവയസുകാരന്റെ കരയിപ്പിക്കുന്ന മൊഴി

Keywords:  Kerala, news, Assault, Child, Top-Headlines, Child Line, Thodupuzha incident: 4 year old brother's 4 year old brother's statement recorded

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia