ഈ ക്രൂരത ഉത്തരേന്ത്യയിലല്ല, ദൈവത്തിന്റെ സ്വന്തം നാട്ടില്‍, ആളുകള്‍ നോക്കി നില്‍ക്കേ ഭര്‍ത്താവ് ഭാര്യയെ ചുട്ടു കൊന്നു
May 1, 2018, 12:21 IST
തൃശൂര്‍:(www.kasargodvartha.com 01/05/2018) കുടുംബശ്രീ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഭാര്യയെ ആളുകള്‍ നോക്കിനില്‍ക്കെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവം. ചെങ്ങാലൂര്‍ സ്വദേശിനി ജീതുവാണ് (26) കൊല്ലപെട്ടത്. ജീതുവിന്റെ ഭര്‍ത്താവ് വിരാജാണ് ദേഹത്ത് പെട്രോളൊഴിച്ച ശേഷം ജീതുവിനെ ജീവനോടെ കത്തിച്ചത്.
ഞായറാഴ്ച കുടുംബശ്രീ യോഗത്തിനുശേഷം ജീതു പുറത്തിറങ്ങുമ്പോഴാണ് സംഭവമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജീതു ചൊവാഴ്ച്ച രാവിലെയാണ് മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനു പൊള്ളലേല്‍ക്കുകയും ചെയ്തു. തീ കൊളുത്തിയ ഭര്‍ത്താവ് വിരാജ് ഒളിവിലാണ്. സംഭവം നോക്കിനിന്ന നാട്ടുകാര്‍ ഒരാളും സംഭവം തടഞ്ഞില്ലെന്നും പരിക്കേറ്റ ജീതിവിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇരുവരും കുറച്ചു നാളുകളായി വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ വിരാജിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thrissur, Kerala, Top-Headlines, Murder, Wife, Husband, Kudumbasree, Police, Investigation, Hospital, Crime, This cruelty is not northern India, but the husband burned his wife