Youths Attacked | തിരുവനന്തപുരത്ത് 4 യുവാക്കള്‍ക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ഗുണ്ടാനേതാവെന്ന് മൊഴി
തിരുവനന്തപുരം: (www.kasargodvartha.com) പാറ്റൂരില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റു. പുത്തരി ബില്‍ഡേഴ്‌സ് ഉടമ നിതിനും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. നാല് പേരുടെയും പരുക്കുകകള്‍ ഗുരുതരമല്ലെന്ന് പേട്ട പൊലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവുമാണെന്ന് പരുക്കേറ്റവരുടെ മൊഴി.നിയാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. സംഭവശേഷം അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരിടവേളയ്ക്കുശേഷാണ് ഗുണ്ടാ ആക്രമണം ഉണ്ടാകുന്നത്.
Keywords: news,Kerala,State,Top-Headlines,Thiruvananthapuram,Attack, Crime,Police,case,hospital, Thiruvananthapuram: Four youths attacked in Pattoor