Deer killed | വനപാലകര്‍ മാനിനെ കൊന്ന് കറിവച്ചുവെന്ന സംഭവം; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്
തിരുവനന്തപുരം: (www.kvartha.com) വനപാലകര്‍ മാനിനെ കൊന്ന് കറിവച്ചുവെന്ന സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായി വിവരം. ചൂളിയാമല സെക്ഷനില്‍ കഴിഞ്ഞ 10നാണ് സംഭവം. വഴിയില്‍ അവശയായി കിടന്ന മാനിനെ വനപാലകര്‍ കൊണ്ടുപോയി കൊന്നു കറി വച്ചുവെന്നാണ് റിപോര്‍ട്.
ഗുരുതര കുറ്റകൃത്യമായിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ഉന്നതര്‍ സംഭവം രഹസ്യമാക്കി വയ്ക്കുകയും ചെയ്തതായും ആരോപണമുയരുന്നുണ്ട്. 15 കിലോഗ്രാമോളം വലുപ്പമുള്ള കേഴമാന്‍ ചുളിയാമല വഴിയരികില്‍ അവശയായി കിടക്കുന്നുവെന്ന് പ്രദേശവാസികളാണ് വനം വകുപ്പിനെ അറിയിച്ചത്. രണ്ട് വനപാലകര്‍ സ്ഥലത്തെത്തി മാനിനെ 'കസ്റ്റഡി'യിലെടുത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസിലെത്തിച്ച് ഇറച്ചിയാക്കിയെന്നാണ് വിവരം.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Killed, Crime, Animal, Thiruvananthapuram: Deer killed by Forest Rangers.